Friday November 16th, 2018 - 12:25:am
topbanner

രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലേക്ക്

Renjini
രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലേക്ക്

എറണാകുളം:സംസ്ഥാനത്തെ ബാധിച്ച പ്രളയക്കെടുതിയില്‍ കുരുങ്ങിക്കിടക്കുന്ന ജനങ്ങളുടെ ജീവന്‍ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തീയായിക്കഴിഞ്ഞിരിക്കുകയാണ്.പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നുള്ള 7,24,649 ജനങ്ങള്‍ വിവിധ ക്യാമ്പുകളിലായി താമസിക്കുകയാണ്. ഇവര്‍ക്കായി 5,645 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് തുറന്നിരിക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്.കൊച്ചി ജില്ലയില്‍ പലയിടത്തും കുടിവെള്ള പ്രശ്നം രൂക്ഷമാണ്. ആയതിനാല്‍ ഇന്നു മുതൽ 25 ടാങ്കുകളിലായി കൂടുതൽ വെള്ളമെത്തിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുല്ല പറഞ്ഞു.

നെല്ലിയാമ്പതിയും ചെങ്ങന്നൂരും പാണ്ടനാടും മാത്രമാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാനുള്ളത്. പാലക്കാടും എറണാകുളവും വെള്ളക്കെട്ടില്‍ നിന്ന് മുക്തമാവുന്നു.വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ നിരവധി ആളുകള്‍ വീടുകളിലെ ശുചീകരണ പ്രവൃത്തനങ്ങള്‍ ആരംഭിച്ചു.

പ്രളയത്തില്‍ ചത്ത് പൊന്തിയ മൃഗങ്ങളെ ശാസ്ത്രീയമായി മറവ് ചെയ്യാൻ കളക്ടര്‍ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകി. പറവൂർ കേന്ദ്രീകരിച്ചാണ് അവസാനഘട്ട രക്ഷാപ്രവർത്തനം തുടരുന്നത്. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

Read more topics: rescue, operation, last, phase
English summary
The rescue operation will be last phase
topbanner

More News from this section

Subscribe by Email