Wednesday September 26th, 2018 - 6:58:am
topbanner

കേരളത്തില്‍ വിവാഹമോചനക്കേസുകളില്‍ വന്‍ വര്‍ധന; മുന്നില്‍ നഴ്‌സുമാരും ടെക്കികളും

NewsDesk
കേരളത്തില്‍ വിവാഹമോചനക്കേസുകളില്‍ വന്‍ വര്‍ധന; മുന്നില്‍ നഴ്‌സുമാരും ടെക്കികളും

തൃശൂര്‍: സംസ്ഥാനത്ത് വിവാഹമോചനക്കേസുകളില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. പാര്‍ലിമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് സംസ്ഥാന സര്‍ക്കാര്‍ വിവാഹമോചനക്കേസുകളുടെ കണക്കുകള്‍ വ്യക്തമാക്കിയത്.

നഴ്‌സുമാരും ഐടി ജീവനക്കാരുമാണ് വിവാഹമോചനത്തില്‍ മുന്നിലെന്ന് എറണാകുളത്തുനിന്നുള്ള കണക്കുകകള്‍ പറയുന്നു. വിവാഹമോചനം തേടി കോടതിയെ സമീപിക്കുന്നവരില്‍ അധികവും യുവതീയുവാക്കളാണ്. ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ദാമ്പത്യം ശിഥിലമാകാനുള്ള സാഹചര്യം ഒരുക്കുന്നുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

കുടുംബകോടതികളില്‍നിന്നുള്ള വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കേരളത്തില്‍ 1.96 ലക്ഷം വിവാഹമോചന കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രാജ്യത്ത് ഓരോ വര്‍ഷവും നടക്കുന്ന വിവാഹമോചനങ്ങളുടെ 8.36 ശതമാനവും കേരളത്തിലാണ്. മണിക്കൂറില്‍ അഞ്ച് എന്ന തോതിലാണ് കേരളത്തില്‍ വിവാഹമോചന കേസുകള്‍ വിധിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2014ല്‍ പ്രതിദിനം 130ലധികം വിവാഹമോചന കേസുകളാണ് സംസ്ഥാനത്ത് തീര്‍പ്പുകല്‍പിച്ചത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ രജിസ്റ്റര്‍ ചെയ്തത് 26,885 കേസുകളാണ്.

2011ല്‍ കുടുംബ കോടതികളില്‍ രജിസ്റ്റര്‍ ചെയ്ത 44,326 വിവാഹമോചന കേസുകളില്‍ ഒന്നുപോലും തീര്‍പ്പായിട്ടില്ല. 2005ല്‍ 8,456 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2012 ആകുമ്പോഴേക്കും 24,815 ആയി വര്‍ധിച്ചു.

തിരുവനന്തപുരം ജില്ലയാണ് വിവാഹമോചന കേസുകളില്‍ മുന്നില്‍. ആറുമാസത്തിനകം 4,499 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം, നെടുമങ്ങാട് കുടുംബ കോടതികളിലാണ് ഏറ്റവുമധികം കേസുകള്‍. 2011'12 കാലത്ത് 6000 കേസുകള്‍ ഈ കോടതികളില്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കുറവ് കേസ് കാസര്‍കോട് (445), ഇടുക്കി (698) ജില്ലകളിലാണ്. 2014'15 കാലയളവില്‍ വിവാഹമോചന കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. ഒരു ലക്ഷത്തോളം കേസുകളാണ് ഇക്കാലയളവില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2014ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 36,000 എണ്ണവും മദ്യപാനത്തെ തുടര്‍ന്നാണ്.

യുസഫലിക്ക് പുതിയ വിമാനം; ചെലവഴിച്ചത് 360 കോടി രൂപ

മാനത്തിന് വിലപറയുന്നവന് മുന്നില്‍ തോല്‍ക്കില്ല; ഫേസ്ബുക്കില്‍ യുതിയുടെ ആത്മഹത്യാ ഭീഷണി

English summary
reports says divorce case increasing in kerala
topbanner

More News from this section

Subscribe by Email