topbanner
Wednesday September 20th, 2017 - 5:43:am
topbanner

മെഡിക്കല്‍ കോളേജ് അഴിമതി; സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായേക്കും

NewsDesk
മെഡിക്കല്‍ കോളേജ് അഴിമതി; സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായേക്കും

കൊച്ചി: കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്ത് അഴിമതി നടത്തുകയെന്നത് ബിജെപി പതിവാക്കുകയാണോ. വാജ്‌പേയ് ഭരണത്തില്‍ പെട്രോള്‍ പമ്പ് അഴിമതിയാണെങ്കില്‍ മോദി ഭരണത്തില്‍ മെഡിക്കല്‍ കോളേജ് അഴിമതി പാര്‍ട്ടിയെ ഉലയ്ക്കുകയാണ്.

മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കാമെന്ന പേരില്‍ ചില നേതാക്കള്‍ പണം വാങ്ങിയെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്. സംഭവം പാര്‍ട്ടിയില്‍ വിവാദമായതോടെ പരാതികള്‍ കേന്ദ്രനേതൃത്വത്തിലെത്തി.

ഇതേത്തുടര്‍ന്ന് ദേശീയ പ്രസിഡന്റ് അമിത് ഷാ തന്നെ സംഭവങ്ങള്‍ അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ച സമിതി നാലുപേര്‍ക്കെതിരെ കുറ്റം കണ്ടെത്തിക്കൊണ്ടുള്ള
റിപ്പോര്‍ട്ട് പാര്‍ട്ടിക്കു മുന്നില്‍വെച്ചു. അവര്‍ക്ക് കൂട്ടുനിന്ന പ്രധാന നേതാക്കളിലേക്കും അന്വേഷണം ചെന്നെത്തുന്നുണ്ട്.

മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് കിട്ടിയിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റക്കാരുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാവുമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കുമ്മന്‍ രാജശേഖന്റെ പ്രതികരണം.

പാര്‍ട്ടിയിലെ വലിപ്പചെറുപ്പമൊന്നും ഇക്കാര്യത്തില്‍ നോക്കില്ല. അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ ആരായാലും നടപടിയുണ്ടാവുമെന്നും കുമ്മനം പ്രതികരിച്ചു. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ നടപടിയുണ്ടായാല്‍ അത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നാണ് ഒരുപക്ഷം പറയുന്നത്.

English summary
medical college corruption; report against kerala bjp leaders
topbanner topbanner

More News from this section

Subscribe by Email