Sunday September 23rd, 2018 - 12:06:pm
topbanner

വ്യാജപ്രചരണം; ഖേദം പ്രകടിപ്പിച്ച് ​ഗായിക രഞ്ജിനി ജോസ്

RA
വ്യാജപ്രചരണം; ഖേദം പ്രകടിപ്പിച്ച് ​ഗായിക രഞ്ജിനി ജോസ്

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികള്‍ക്ക് അതിസാരമുണ്ടെന്ന് വ്യാജപ്രചരണം നടത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ​ഗായിക രഞ്ജിനി ജോസ്. തനിക്ക് കിട്ടിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു ഫേസ്ബുക്ക് ലൈവ് ചെയ്തതെന്ന് അവര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ തെറ്റായ വാര്‍ത്ത നല്‍കേണ്ടി വന്നതില്‍ അവര്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും രഞ്ജിനി പറഞ്ഞു.

തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനത്തിനു ശേഷം
രഞ്ജിനി നടത്തിയ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയിലാണ് ഇത്തരത്തില്‍ പരാമര്‍ശമുണ്ടായത്. കുട്ടികള്‍ക്ക് അതിസാരം പിടിച്ചെന്നും അതുകൊണ്ട് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം ലഭ്യമാക്കണമെന്നുമായിരുന്നു രഞ്ജിനി പറഞ്ഞത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ സന്നദ്ധപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇതേ തുടര്‍ന്ന് തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇതേതുടര്‍ന്ന് എം. സ്വരാജ് എംഎല്‍എ ക്യാമ്പിലെത്തി രഞ്ജിനിക്കെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചു. മലീമസമായ മനസുള്ള, ദുരന്തമുഖത്ത് നില്‍ക്കുന്ന മനുഷ്യര്‍ക്കിടയിലേക്ക് വിഷം വമിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്നായിരുന്നു എം സ്വരാജ് എംഎല്‍എയുടെ വാക്കുകള്‍. ഈ നാട് ഒറ്റക്കെട്ടായി, കക്ഷിരാഷട്രീയത്തിന് അതീതമായി ഈ ദുരന്തത്തെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

English summary
renjini jose appology for fake news
topbanner

More News from this section

Subscribe by Email