Sunday August 18th, 2019 - 11:01:am
topbanner
topbanner

'നമുക്ക് നമ്മുടെ രീതികള്‍ തുടരാം'; പ്രചാരണത്തിന് ഉപയോഗിച്ച ബോര്‍ഡുകളും പോസ്റ്ററുകളും നീക്കം ചെയ്യാന്‍ ആവിശ്യപ്പെട്ട് പി രാജീവ്

JB
'നമുക്ക് നമ്മുടെ രീതികള്‍ തുടരാം'; പ്രചാരണത്തിന് ഉപയോഗിച്ച ബോര്‍ഡുകളും പോസ്റ്ററുകളും നീക്കം ചെയ്യാന്‍ ആവിശ്യപ്പെട്ട് പി രാജീവ്

വോട്ടെടുപ്പ് കഴിഞ്ഞതോടെ രണ്ട് ദിവസത്തിനകം മണ്ഡലത്തില്‍ തനിക്ക് വേണ്ടി സ്ഥാപിച്ചതും പതിച്ചതുമായ പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും നീക്കം ചെയ്യുമെന്ന് അറിയിച്ച് എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നമ്മുക്ക് നമ്മുടെ രീതികള്‍ തുടരാമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച ബോര്‍ഡുകള്‍ പോസ്റ്ററുകള്‍ എന്നിവ രണ്ട് ദിവസത്തിനകം നീക്കം ചെയ്യാമെന്നും രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു. ലെറ്റ്‌സ് ക്ലീന്‍ എറണാകുളം എന്ന ആഹ്വാനത്തോടൊപ്പമാണ് രാജീവ് ഇത് കുറിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഫ്‌ളക്‌സ് ബോര്‍ഡ് ഉപയോഗത്തിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. അനധികൃത ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് തെരഞ്ഞെടുപ്പില്‍ ഫ്‌ളക്സുകള്‍ ഉപയോഗിക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമായും ഫ്‌ളെക്‌സ് ബോര്‍ഡുകളെ ആശ്രയിക്കുന്നത് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതിനാല്‍ കോടതി ഇടപെടണമെന്നായിരുന്നു. ബോര്‍ഡുകള്‍ക്ക് നിരോധനമുണ്ടായതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രധാനമായും ചുവരെഴുത്തിലേക്കും പോസ്റ്ററുകളിലേക്കും തിരിഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രചരണബോര്‍ഡുകള്‍ നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ നിര്‍ദേശം പല ഘട്ടങ്ങളിലും അവഗണിക്കുന്നതിനാല്‍ പ്രചരണ ബോര്‍ഡുകള്‍ നീക്കം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് ജില്ലാ കലക്ടര്‍മാരാണ്.

 

English summary
remove all election boards says p rajeev
topbanner

More News from this section

Subscribe by Email