topbanner
Tuesday December 19th, 2017 - 2:08:am
topbanner
topbanner

നടിയുടെ പേര് വെളിപ്പെടുത്തി: പി.സി ജോര്‍ജിനെതിരെ കേസെടുക്കും

Anju NC
നടിയുടെ പേര് വെളിപ്പെടുത്തി: പി.സി ജോര്‍ജിനെതിരെ കേസെടുക്കും

കോഴിക്കോട് : കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതില്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കുന്ദമംഗലം കോടതി ഉത്തരവിട്ടു. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ നടിയെ അപമാനിച്ചുവെന്ന പരാതിയിലാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. ഗിരീഷ് ബാബു എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

ഇത്തരം കേസുകളില്‍ ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിച്ച എംഎല്‍എ അവരെ ആക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. പരാതിയുമായി ഗിരീഷ് ബാബു ആദ്യം പോലീസിനെ സമീപിച്ചിരുന്നെങ്കിലും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയതിന് പി.സി ജോര്‍ജിനെതിരെ വനിത കമ്മീഷനും കേസെടുത്തിരുന്നു.

English summary
remark against actress: court orders case against pc george
topbanner topbanner

More News from this section

Subscribe by Email