topbanner
Saturday December 16th, 2017 - 7:09:am
topbanner
topbanner

പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ അധ്യാപകനെ ബി.ജെ.പി കോഴിക്കോട് ജില്ലാ ഓഫീസ് സെക്രട്ടറിയായി നിയമിച്ചു

sadu prakash
പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ അധ്യാപകനെ ബി.ജെ.പി കോഴിക്കോട് ജില്ലാ ഓഫീസ് സെക്രട്ടറിയായി നിയമിച്ചു

കോഴിക്കോട്: വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ അധ്യാപകന് ബി.ജെ.പി കോഴിക്കോട് ജില്ലാ ഓഫീസ് സെക്രട്ടറിയായി നിയമനം. വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെതിരെ കഴിഞ്ഞ ഡിസംബറില്‍ പോക്സോ ആക്ട് പ്രകാരം കേസെടുത്തിരുന്നു. സംഭവത്തെ തുടര്‍ന്ന് അധ്യാപകനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡും ചെയ്തിരിന്നു.

റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ജാമ്യത്തിലറങ്ങിയതോടെയാണ് ബി.ജെ.പി പാര്‍ട്ടി ഓഫീസ് സെക്രട്ടറിയായി ഇയാള്‍ക്ക് നിയമനം നല്‍കുന്നത്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗമായ ഇയാളെ പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നിരിന്നു. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല. വിമര്‍ശനങ്ങളെ തുടര്‍ന്ന് ആര്‍.എസ്.എസ് അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇയാളെ നീക്കം ചെയ്തിരുന്നു.

English summary
remanded teacher appointed as bjp kozhikkode district office secratery
topbanner topbanner

More News from this section

Subscribe by Email