Tuesday September 17th, 2019 - 2:36:pm
topbanner
Breaking News
jeevanam

ജയിലിലെ ഫോണ്‍ ഉപയോഗം: പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്

sadu prakash
ജയിലിലെ ഫോണ്‍ ഉപയോഗം: പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്

കൊച്ചി: കാക്കനാട് ജയിലില്‍വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനിക്കെതിരെ പൊലീസ് കേസ് എടുത്തു. ജയിലില്‍ വച്ചാണ് ദിലീപിനെയും നാദിര്‍ഷയെയും പള്‍സര്‍ സുനി ഫോണിലൂടെ ബന്ധപ്പെട്ടത് എന്ന് പൊലീസിന് വ്യക്തമായിരുന്നു. പള്‍സര്‍ സുനി ഉള്‍പ്പടെ 7 പേര്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. സുനില്‍ കുമാറിനെക്കൂടാതെ സഹതടവുകാരായ മഹേഷ്,സനല്‍,വിപിന്‍ലാല്‍,വിഷ്ണു എന്നിവര്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

അതേസമയം പള്‍സര്‍ സുനിയെ ഒരിക്കല്‍ക്കൂടി കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് തീരുമാനിച്ചു. ജയിലില്‍ വച്ച് പള്‍സര്‍ സുനി നടത്തിയ ഫോണ്‍ വിളികളെപ്പറ്റി പൊലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വ്യാജ രേഖ ഉപയോഗിച്ച് എടുത്ത സിം കാര്‍ഡാണ് സുനി ജയിലില്‍ ഉപയോഗിച്ചത്. സഹതടവുകാരനായ വിഷ്ണു ഷൂവിന് അടിയില്‍ വെച്ചാണ് ഫോണ്‍ ജയിലിന് ഉള്ളിലേക്ക് കടത്തിയത്. പാചകപ്പുരയിലെ ചാക്ക്‌കെട്ടുകള്‍ക്ക് ഇടയില്‍ കിടന്നാണ് സുനി ഫോണ്‍ വിളിച്ചത്. ജയില്‍ വകുപ്പാണ് പുതിയ കേസ് എടുത്തിരിക്കുന്നത്.


എന്നാല്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ കേസിലെ നിര്‍ണ്ണായക വഴിത്തിരിവാകും പുതിയ ചോദ്യം ചെയ്യല്‍ എന്നാണ് അറിയുന്നത്. ജയിലില്‍ നിന്ന് സുനി നടത്തിയ ഫോണ്‍ വിവരങ്ങള്‍ ഗൂഡാലോചനക്കേസില്‍ നിര്‍ണ്ണായകം ആയേക്കും.

 

English summary
register case against pulsar suni for using mobile in jail
topbanner

More News from this section

Subscribe by Email