Wednesday September 26th, 2018 - 8:57:am
topbanner

സംസ്ഥാനത്ത് ഹൃദ്രോഗം, എച്ച്‌ഐവി ഉള്‍പ്പടെ 22 ഇനം മരുന്നുകളുടെ വില കുറച്ചു

Jikku Joseph
സംസ്ഥാനത്ത് ഹൃദ്രോഗം, എച്ച്‌ഐവി ഉള്‍പ്പടെ 22 ഇനം മരുന്നുകളുടെ വില കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്നുകളുടെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം. ഹൃദ്രോഗം, എച്ച്.ഐ.വി ബാധ, അണുബാധ എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയാണ് സര്‍ക്കാര്‍ കുറയ്ക്കാനൊരുങ്ങുന്നത്.

വിവിധ രോഗങ്ങള്‍ക്കുള്ള 22 മരുന്നു സംയുക്തങ്ങളുടെ വിലയാണ് ഇപ്പോള്‍ കുറയ്ക്കാനൊരുങ്ങുന്നത്. ഇവയില്‍ 20 എണ്ണം പുതിയതായി വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ്.

ബാക്ടീരിയ മൂലമുള്ള അണുബാധയ്ക്കുള്ള കോട്രിമോക്‌സാസോള്‍, ഉദരരോഗങ്ങള്‍ക്കുള്ള ഒമിപ്രസോള്‍ഡോംപെരിഡോന്‍ കോംബിനേഷന്‍, അണുബാധയ്ക്കുള്ള ക്ലോട്രിമാസോള്‍, ബെല്‍ക്ലോമെത്താസോണ്‍ ക്രീം, കൊളസ്‌ട്രോളിനുള്ള റോസുവാസ്റ്റാറ്റിന്‍, ഹൃദ്രോഗത്തിനുള്ള ക്ലോപിഡോഗ്രെല്‍ ടാബ്ലറ്റ്, എച്ച്‌ഐവി ചികില്‍സയ്ക്കുള്ള ട്രൈഗ്ലിസറൈഡ്‌സ് ഉള്‍പ്പെടെയുള്ളവ പട്ടികയിലുണ്ട്.

മഴക്കാലരോഗങ്ങളുടെ പശ്ചാത്തലത്തില്‍ ഒആര്‍എസിനും (ഓറല്‍ റീഹൈഡ്രേഷന്‍ സാള്‍ട്ട്) വില കുറച്ചിട്ടുണ്ട്. അമിത വില തടയുന്നതിന്റെ ഭാഗമായി, പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകളുടെ വിലയിലും എന്‍പിപിഎയുടെ കൃത്യമായ നിരീക്ഷണമുണ്ട്.

Read more topics: reduce, rate, medicine, kerala
English summary
reduce rate of medicine in kerala
topbanner

More News from this section

Subscribe by Email