Monday November 19th, 2018 - 2:53:pm
topbanner

പ്രതിസന്ധികള്‍ക്കിടയിലും പ്രതിമാസ വരുമാനത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ച് കെഎസ്ആര്‍ടിസി

Jikku Joseph
പ്രതിസന്ധികള്‍ക്കിടയിലും പ്രതിമാസ വരുമാനത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: പ്രതിസന്ധികള്‍ക്കിടയിലും മികച്ച പ്രകടനം കാഴ്ചവെച്ച് കെ.എസ്.ആര്‍.ടി.സി. മേയ് മാസത്തില്‍ കെ.എസ്.ആര്‍.ടി.സി നേടിയെടുത്തത് 207.35 കോടി രൂപയുടെ റെക്കാഡ് കളക്ഷന്‍. 2017 മേയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അധികം ലഭിച്ചത് 21.74 കോടി രൂപ. വേനല്‍ക്കാലത്ത് കളക്ഷന്‍ കൂടാറുണ്ടെങ്കിലും 200 കോടിക്ക് മുകളില്‍ ഉയരുന്നത് ആദ്യമായിട്ടാണ്.

2017 ഡിസംബറില്‍ കിട്ടിയ 195.21 കോടിയും, 2018 ജനുവരിയിലെ 195.94 കോടി രൂപയുമാണ് ഇതിന് മുമ്പുള്ള മികച്ച കളക്ഷനുകള്‍. എന്നാല്‍ ശബരിമല പ്രത്യേക ബസുകളുടെ വരുമാനവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഇതൊന്നുമില്ലാതെയാണ് കഴിഞ്ഞ മാസം 207 കോടിക്ക് മുകളില്‍ വരുമാനം കിട്ടിയത്.

കട്ടപ്പുറത്തായിരുന്ന ബസുകള്‍ നിരത്തിലിറക്കിയതും വരുമാനമുള്ള റൂട്ടുകള്‍ കേന്ദ്രീകരിച്ച് ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചതുമാണ് വരുമാനവര്‍ദ്ധനവിന് കാരണം. ബസുകളുടെ കൂട്ടയോട്ടം തടയാന്‍ റൂട്ടുകളില്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിച്ച് പോയിന്റ് ഡ്യൂട്ടി ശക്തമാക്കിയതും വരുമാനവര്‍ദ്ധനവിന് വഴിതെളിച്ചതായി ടോമിന്‍ തച്ചങ്കരി പറഞ്ഞു.

എന്നാല്‍ ഇന്ധനവില വര്‍ധനയും വിദ്യാര്‍ഥികളുടെ സൗജന്യയാത്രയും കെ.എസ്.ആര്‍.ടി.സിയെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കു കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യയാത്രയാണ് നല്‍കുന്നത്. അതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ സ്വകാര്യ ബസുകളെ വിട്ട് കെ.എസ്.ആര്‍.ടി.സിയെ കൂടുതല്‍ ആശ്രയിക്കുന്നത് മറ്റു യാത്രക്കാരുടെ കുറവിന് കാരണമാകും.

ഇത് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ ഇടിവ് വരുത്തുന്നു. അതോടൊപ്പം, എല്ലാ ഡിപ്പോകളിലും എല്ലാ മാസവും യൂണിയന്‍ നേതാക്കള്‍ ചേരുന്ന അവലോകന യോഗം ഇനി വേണ്ടെന്ന് ടോമിന്‍ തച്ചങ്കരി ഉത്തരവിറക്കി. അല്ലാത്ത പക്ഷം ഇവര്‍ക്ക് ആ ദിവസം ശമ്പളം നല്‍കില്ലെന്നും അറിയിച്ചിട്ടണ്ട്.

Read more topics: record, income, ksrtc
English summary
record income for ksrtc
topbanner

More News from this section

Subscribe by Email