topbanner
Thursday October 19th, 2017 - 4:18:pm
topbanner

പെൺകുട്ടികൾ ജാഗ്രത പാലിക്കുക: റേപ്ഡ്രഗ് ഇപ്പോള്‍ കേരളത്തിലും സുലഭം

rajani v
പെൺകുട്ടികൾ ജാഗ്രത പാലിക്കുക: റേപ്ഡ്രഗ് ഇപ്പോള്‍ കേരളത്തിലും സുലഭം

ആധുനികകാലത്ത സ്ത്രീകള്‍ സ്വയം പര്യാപ്തരാണ് എന്നാല്‍ അവരെ കാത്ത് സമൂഹത്തില്‍ പതിയിരിക്കുന്നത് ചതിക്കുഴികളാണ്. അതുകൊണ്ടുതന്നെ സ്ത്രീകളും പെണ്‍കുട്ടികളും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. റേപ്ഡ്രഗ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഡ്രഗാണ് റോഹിപ്നോള്‍. ഇത് ഇന്ന് വിപണിയില്‍ ആവോളം സജീവമാണ് ഇത് ശീതളപാനിയങ്ങളിലോ മറ്റ് സാധനങ്ങളിലോ കലര്‍ത്തി പെണ്‍കുട്ടികള്‍ക്ക് നല്‍കി ചതിയില്‍ അകപ്പെടുത്തുക പതിവാണ്. ഇത് കഴിച്ചു കഴിഞ്ഞാല്‍ മയക്കത്തിലാകുന്നവര്‍ ഈ സമയങ്ങളില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ബോധം വരുമ്പോള്‍ അറിവ് ഉണ്ടാകുകയില്ല. സാധാരണ മയക്കുമരുന്നുകളേക്കാള്‍ പത്തിരട്ടിയോളം ശക്തിയുള്ള മരുന്നാണ്

ഇത്. വെളുപ്പ്, ഒലീവ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഗുളിക രൂപത്തിലാണ് ഈ മയക്കുമരുന്ന് ലഭ്യമാകുന്നത്.ഈ ഗുളിക പൊടിച്ച്, വലിക്കുകയോ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുകയോ ശരീരത്തില്‍ കുത്തിവയ്ക്കുകയോആണ് ഇവ ഉപയോഗിക്കുന്നവര്‍ ചെയ്യുന്നത്. എളുപ്പത്തില്‍ ലയിക്കുന്ന ഗുളികയാണിത്. കൂടാതെ നിറമോമണമോ രുചിവ്യത്യാസമോ ഒന്നും തന്നെ അറിയാന്‍ കഴിയുകയുമില്ല. തളര്‍ച്ചയാണ് ഇവഉപയോഗിച്ചുകഴിഞ്ഞാലുള്ള പ്രധാന പാര്‍ശ്വഫലം. ഉപയോഗിച്ച് ഇരുപത് മിനിറ്റിനകം മരുന്ന്പ്രവര്‍ത്തിച്ചുതുടങ്ങും.അടുത്ത രണ്ട് മൂന്ന് മണിക്കൂര്‍ പൂര്‍ണ്ണാമായും, പിന്നീട് പന്ത്രണ്ട് മണിക്കൂര്‍ നേരത്തേയ്ക്ക്ഭാഗികമായും ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കും.

കണ്ണുകള്‍ തുറന്നഅവസ്ഥയിലായിരിക്കുമെങ്കിലും ചുറ്റിലും സംഭവിക്കുന്നതെന്താണെന്ന ബോധം ഉണ്ടാവില്ല. അനങ്ങാന്‍പോലും സാധിക്കാത്ത രീതിയിലുള്ള തളര്‍ച്ചയാണ് അനുഭവപ്പെടുക. മരുന്നിന്റെ ശക്തി കുറഞ്ഞാലുംഓര്‍മ്മ നഷ്ടപ്പെട്ടിരിക്കും. ഇവകൂടാതെ പിന്നീട് തലകറക്കം, ആശയക്കുഴപ്പം, അംനേഷ്യ, ക്ഷീണംഎന്നിവയും അനുഭവപ്പെടും.

യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഉറക്കഗുളികയായി ഇവഉപയോഗിക്കാറുണ്ടെങ്കിലും അമേരിക്കയില്‍ റോഹിപ്നോള്‍ നിരോധിച്ചിരിക്കുകയാണ്. ഇത്കഴിക്കുന്നയാളെ ഈ മരുന്ന് എന്നെന്നേക്കുമായി വന്ധീകരിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധപരിശോധനയില്‍ തെളിഞ്ഞത്. വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്ന സ്ത്രീകള്‍ മുന്‍കരുതല്‍
എടുക്കേണ്ട മേഖലയാണിത്. പ്രത്യേകിച്ച്, പാര്‍ട്ടികളിലും സത്കാരങ്ങളിലും മറ്റും പങ്കെടുക്കുന്നവര്‍. ട്രെയിനിലും മറ്റും യാത്ര നടത്തുന്നവരും ഇക്കാര്യങ്ങളില്‍ ജാഗ്രതപാലിക്കേണ്ടതാണ്. ഭക്ഷണവും വെള്ളവും സ്വയം കരുതുകയോ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രംകഴിക്കുകയോ ആണ് ചെയ്യേണ്ടത്.

 

 

Read more topics: rape drug, special, women
English summary
rape drug special women
topbanner topbanner

More News from this section

Subscribe by Email