topbanner
Monday December 18th, 2017 - 4:14:pm
topbanner
topbanner

യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കാമുകനും സുഹൃത്തുക്കളും അറസ്റ്റില്‍

rajani v
യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കാമുകനും സുഹൃത്തുക്കളും അറസ്റ്റില്‍

കോട്ടയം: കാമുകിയെ പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ചവെയ്ക്കുകയും ചെയ്ത സംഭവത്തില്‍ കാമുകനും സുഹൃത്തുക്കളും പോലിസ് പിടിയിലായി.പെണ്‍കുട്ടിയുടെ കാമുകനും ഈരാറ്റുപെട്ട പെരിങ്ങളം ഒഴാങ്കല്‍ എം അനീഷ്(28) പെരിങ്ങളം കുളത്തുങ്കല്‍ കണ്ണന്‍(19) മൂന്നിലവ് കാനവരയ്ക്കല്‍ കെ.യു അനൂപ്(24) പെരിങ്ങളം ഒഴാങ്കല്‍ എസ് അനീഷ്(33) എന്നിവരെയാണ് മുണ്ടക്കയം പോലിസ് അറസ്റ്റു ചെയ്തത്.

സംഭവത്തെ കുറിച്ച് പോലിസ് പറയുന്നതിങ്ങനെ.പീഡനത്തിനിരയായ യുവതിയുടെ കൂട്ടുകാരിയും പ്രതികളിലൊരാളുമായി അടുപ്പത്തിലായിരുന്നു.പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നുമായിരുന്നു കൂട്ടുകാരി ഫോണ്‍ ചെയ്തിരുന്നത് പിന്നീട് കൂട്ടുകാരിക്ക് വരുന്ന ഫോണ്‍കോളിലൂടെ പെണ്‍കുട്ടി പ്രതിയായ അനീഷുമായി അടുപ്പത്തിലാകുകയായിരുന്നു.തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്പ് കാമുകനായ അനീഷ് വീട്ടില്‍ നിന്നും രാത്രിയില്‍ വിളിച്ചു കൊണ്ടു പെരിങ്ങളത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു മറ്റൊരു പ്രതിയായ അനൂപ് ഈ സമയം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു.


പിന്നീട് കഴിഞ്ഞ ബുധനാഴ്ച രാത്രി കൂട്ടുകാരുമായി എത്തി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ഏന്തയാര്‍ കൈപ്പള്ളി റോഡിലെ എസ് വളവിന് സമീപമുള്ള വിറകുപുരയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മൊബൈലില്‍ പകര്‍ത്തിയ നഗ്‌നദൃശ്യങ്ങള്‍ വെളിയില്‍ വിടുമെന്നു പറഞ്ഞായിരുന്നു പീഡനം. രാത്രിയില്‍ ഉറക്കമുണര്‍ന്ന പെണ്‍കുട്ടിയുടെ മാതാവ് പെണ്‍കുട്ടിയെ കാണാതെ ബഹളം വെച്ചതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും കൂടി തിരച്ചില്‍ നടത്തുകയായിരുന്നു. ഈ സമയത്ത് മുണ്ടക്കയം പോലിസിലും വിവരമറിയിച്ചു.

തുടര്‍ന്ന് റോഡിലൂടെ നടന്നു വരുന്ന പെണ്‍കുട്ടിയെ കണ്ട് ചോദ്യം ചെയ്തതിനെ തുര്‍ന്ന് പോലിസുമൊത്ത് നടത്തിയ തിരച്ചിലില്‍ പ്രതികളെ പിടികൂടുകയായിരുന്നു. മൂന്നുപേരെ സംഭവസ്ഥലത്തു വെച്ചും നാലാമനെ വെള്ളിയാഴ്ച മുണ്ടക്കയം ടൗണില്‍ നിന്നും പിടികൂടുകയായിരുന്നു.യുവാക്കളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തു വന്നത്.

പീഡനത്തിനിരയായ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍,കാഞ്ഞിരപ്പള്ളി സിഐ ഷാജു ജോസ്,മുണ്ടക്കയം എസ്ഐ അനൂപ് ജോസ്,എഎസ്ഐമാരായ ഷംസുദ്ദീന്‍,പോള്‍ മാത്യു,സിപിഒമാരായ ബെന്നി,ജോബി ജോസഫ്,ബിവിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

 

Read more topics: kottayam, rape case, arrest
English summary
rape case boyfriend and friends arrest
topbanner topbanner

More News from this section

Subscribe by Email