Wednesday February 20th, 2019 - 4:50:am
topbanner

യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്ന് വൈദീകന്‍ ; മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടെന്ന് സാക്ഷി മൊഴി ; വൈദീകനെ റിമാന്‍ഡ് ചെയ്തു

suji
യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്ന് വൈദീകന്‍ ; മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടെന്ന് സാക്ഷി മൊഴി ; വൈദീകനെ റിമാന്‍ഡ് ചെയ്തു

കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ അറസ്റ്റിലായ വൈദീകന്‍ ജോബ് മാത്യു പീഡന ആരോപണം തള്ളി. യുവതിയെ താന്‍ പീഡനത്തിനിരയാക്കിയിട്ടില്ലെന്നും എന്നാല്‍ പരാതിക്കാരിയുമായി അടുത്ത പരിചയമുണ്ടെന്നും വൈദീകന്‍ പറഞ്ഞു. എന്നാല്‍ ആശ്രമത്തില്‍ വച്ച് പലപ്പോഴായി കണ്ടിട്ടുണ്ടെന്ന് വ്യ്തമാക്കിയ വൈദീകന്‍ കുമ്പസാരിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും പറഞ്ഞു.

അറസ്റ്റിലായ വൈദീകനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ പന്തളത്തെ വീട്ടിലാണ് ഫാ ജോബ് മാത്യുവിനെ ഹാജരാക്കിയത്. പത്തനംതിട്ട ജയിലിലേക്ക് മാറ്റി.
എന്നാല്‍ വൈദീകനെതിരെ സാക്ഷിമൊഴികള്‍ ലഭിച്ചു. പരാതിക്കാരി കുമ്പസാരിക്കാന്‍ വൈദീകന്റെ അടുത്ത് എത്തിയിരുന്നതായി സാക്ഷി മൊഴിയുണ്ട്. വൈദീകന്റെ ആശ്രമത്തില്‍ ഇവര്‍ എത്തിയിരുന്നതായും മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടതായും സാക്ഷിമൊഴിയില്‍ പറയുന്നു. വൈദീകന് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് രണ്ടാം പ്രതിയായ ജോബ് മാത്യുവിനെ അറസ്റ്റ് ചെയ്തത് .

 

Viral News

Read more topics: rape case ,arrested priest
English summary
rape case arrested priest remanded
topbanner

More News from this section

Subscribe by Email