Tuesday September 25th, 2018 - 3:02:am
topbanner

വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസിൽ അറസ്റ്റിലായ വൈദികനെതിരെ കൂടുതൽ തെളിവുകൾ‍

NewsDesk
വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസിൽ അറസ്റ്റിലായ വൈദികനെതിരെ കൂടുതൽ തെളിവുകൾ‍

തിരുവല്ല: വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസിൽ അറസ്റ്റിലായ ഓർത്തഡോക്സ് സഭാ വൈദികനെതിരെ കൂടുതൽ തെളിവുകൾ‍. കേസിലെ രണ്ടാംപ്രതിയായ ഫാദർ ജോബ് മാത്യു പരാതിക്കാരിയോട് സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍ കണ്ടെടുത്തു. ഫോണിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ഫാ. ജോബിന്റെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു. പരാതിക്കാരി വൈദികന്‍റെ താമസസ്ഥലത്ത് എത്തിയതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്.

എന്നാൽ യുവതിയെ കുമ്പസാരിപ്പിച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ ഓര്‍മയില്ലെന്നും വൈദികന്‍ പറഞ്ഞു. ഇടവകാംഗമെന്ന നിലയില്‍ യുവതിയെ പരിചയമുണ്ടെന്നാണ് അദ്ദേഹത്തിന്റെ മൊഴി. അറസ്റ്റിലായ ഫാദർ ജോബ് മാത്യുവിനെ തിരുവല്ല മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ഫാദർ ജോബ് മാത്യു കൊല്ലത്തെത്തി ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഓഫിസിലെത്തിച്ച് ചോദ്യം ചെയ്തതിനുശേഷം ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയും നടത്തി. തുടർന്ന് ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിന്റെ നേതൃത്വത്തിൽ നാലുമണിക്കൂറോളം ഫാ. ജോബ് മാത്യുവിനെ ചോദ്യം ചെയ്തിരുന്നു.

കുമ്പസാര വിവരങ്ങൾ പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തുവെന്നതാണ് ഫാ. ജോബ് മാത്യുവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്ന നാലുവൈദികരിൽ മൂന്നു പേരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. രൂക്ഷവിമർശനങ്ങളുന്നയിച്ച കോടതി പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കി.

ഈ സാഹചര്യത്തിലാണ് കൂടുതൽ നിയമനടപടികൾക്ക് മുതിരാതെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ഫാ. ജോബ് മാത്യു തയാറായത്. എന്നാൽ കേസിലെ ഒന്നാംപ്രതി ഫാ. എബ്രഹാം വർഗീസും, നാലാം പ്രതി ഫാ. ജോയ്സ് കെ. ജോർജും കീഴടങ്ങാൻ തയാറായിട്ടില്ല. ഇവർ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കം തുടങ്ങിയെന്നാണ് സൂചന. സുപ്രീംകോടതിയിൽ നാളെയോ തിങ്കളാഴ്ചയോ ജാമ്യഹർജി നൽകാനാണ് ഇരുവരുടെയും ശ്രമം.

ഹൈക്കോടതിയിൽനിന്ന് വൈദികർ രൂക്ഷവിമർശനം നേരിട്ട പശ്ചാത്തലത്തിൽ സുപ്രീംകോടതിയിൽനിന്നും അനുകൂലമായ വിധിയുണ്ടാകില്ലായെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം. ഈ മാസം രണ്ടാം തീയതി രജിസ്റ്റർ ചെയ്ത കേസിൽ അടുത്ത കോടതി നടപടികളിലേക്ക് നീങ്ങുന്നതിന് മുൻപ് വൈദികരെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

Read more topics: Orthodox sabha, priest, sex,
English summary
rape case arrest Orthodox sabha priest father job remand
topbanner

More News from this section

Subscribe by Email