topbanner
Saturday September 23rd, 2017 - 2:35:pm
topbanner

കേരളത്തിലും റാന്‍സംവെയര്‍ ആക്രമണം; പണം ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസ് കമ്പ്യൂട്ടര്‍ സംവിധാനം തകര്‍ത്തു

NewsDesk
കേരളത്തിലും റാന്‍സംവെയര്‍ ആക്രമണം; പണം ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസ് കമ്പ്യൂട്ടര്‍ സംവിധാനം തകര്‍ത്തു

കല്‍പ്പറ്റ: ലോകമെങ്ങുമുള്ള കമ്പ്യൂട്ടര്‍ സംവിധാനത്തെ തകര്‍ത്ത സൈബര്‍ ആക്രമണം കേരളത്തിലും. വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടര്‍ സംവിധാനം തകര്‍ത്തത് റാന്‍സംവെയര്‍ ആണെന്നാണ് സംശയം.

ഓഫീസിലെ നാലു കമ്പ്യൂട്ടറുകളിലെ മുഴുവന്‍ ഫയലുകളും നശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഫയലും തുറക്കാന്‍ സാധിക്കുന്നില്ല. ഫയലുകള്‍ തുറക്കാന്‍ ശ്രമിക്കുേമ്പാള്‍ വൈറസ് അറ്റാക്ക് എന്ന് എഴുതിക്കാണിക്കുകയാണെന്ന് ജീവനക്കാര്‍ പറഞ്ഞു.

രണ്ടു മണിക്കൂറിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ ഫയലുകള്‍ നശിപ്പിക്കുമെന്ന് ഭീഷണിയുണ്ട്. വെള്ളിയാഴ്ച തന്നെ വൈറസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെന്നാണ് സൂചന.

 

English summary
ransomware virus attacked in kerala wayanad pachayath office
topbanner topbanner

More News from this section

Subscribe by Email