topbanner
Monday December 11th, 2017 - 7:47:am
topbanner
topbanner

ഓഖി ദുരന്തം: അടിച്ചു കഴിഞ്ഞപ്പോഴാണ് ചുഴലിക്കാറ്റാണെന്ന് സര്‍ക്കാര്‍ മനസിലാക്കിയതെന്ന് ചെന്നിത്തല

Jikku Joseph
ഓഖി ദുരന്തം: അടിച്ചു കഴിഞ്ഞപ്പോഴാണ് ചുഴലിക്കാറ്റാണെന്ന് സര്‍ക്കാര്‍ മനസിലാക്കിയതെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഓഖി ദുരന്തം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചുഴലിക്കാറ്റിനെ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ വാദം നിരര്‍ഥകമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ദുരിതാശ്വാസ പക്കേജ് അപര്യാപ്തമാണെന്നും ചെന്നിത്തല പറഞ്ഞു.

അടിച്ചു കഴിഞ്ഞപ്പോഴാണ് ചുഴലിക്കാറ്റാണെന്ന് സര്‍ക്കാര്‍ മനസിലാക്കിയത്. അപകടത്തിനു ശേഷം ധനസഹായം പ്രഖ്യാപിക്കലല്ല സര്‍ക്കാറിന്റെ കടമ. തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതു മൂലമാണ് ഓഖി ചുഴലിക്കാറ്റില്‍ കേരളത്തില്‍ ഇത്രയേറെ ജീവനുകള്‍ നഷ്ടപ്പെടുന്നതിനിടയാക്കിയത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നവംബര്‍ 29-ന് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

English summary
ramesh chennithala says government failed to alert ockhi cyclone
topbanner topbanner

More News from this section

Subscribe by Email