Sunday November 18th, 2018 - 2:09:pm
topbanner

പത്ത് ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കിയാല്‍ ആരെയും തല്ലിക്കൊല്ലാമെന്ന സ്ഥിതിയെന്ന് ചെന്നിത്തല

Jikku Joseph
പത്ത് ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കിയാല്‍ ആരെയും തല്ലിക്കൊല്ലാമെന്ന സ്ഥിതിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ രാഷ്ട്രീയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീജിത്തിനെ പിടിക്കാന്‍ ആവശ്യപ്പെട്ട വലിയ സഖാവിനെ പുറത്തുകൊണ്ടുവരണമെന്ന് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വലിയ സഖാവ് ആരാണെന്ന് പുറം ലോകം അറിയണമെന്നും ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ശ്രീജിത്ത് കേസില്‍ റൂറല്‍ എസ്പിയായിരുന്ന എ.വി ജോര്‍ജിനെ കുറ്റവിമുക്തനാക്കിയത് കേസ് അട്ടിമറിക്കാനാണ്. ശ്രീജിത്തിന്റെ കുടുംബം ആവശ്യപ്പെട്ടത് സി.ബി.ഐ അന്വേഷണമാണ്. അത് സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും എന്തുകൊണ്ടാണ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടുന്നതെന്നും ചെന്നിത്തല ചോദിച്ചു.

സി.പി.എം ഏരിയ സെക്രട്ടറിയെ ചോദ്യം ചെയ്തതോടെയാണ് കേസിലെ അന്വേഷണം നിലച്ചത്. പത്ത് ലക്ഷം രൂപയും ജോലിയും നല്‍കിയാല്‍ ആരെയും തല്ലിക്കൊല്ലാമെന്ന സ്ഥിതി കേരളത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

 

English summary
ramesh chennithala says against pinarayi vijayan government
topbanner

More News from this section

Subscribe by Email