Sunday June 24th, 2018 - 4:22:pm
topbanner
Breaking News

ശബരിമലയിലെ പണം സര്‍ക്കാര്‍ കൊണ്ടുപോകുന്നുണ്ടെന്ന പ്രചാരണം അസത്യം : രമേശ് ചെന്നിത്തല

NewsDesk
ശബരിമലയിലെ പണം സര്‍ക്കാര്‍ കൊണ്ടുപോകുന്നുണ്ടെന്ന പ്രചാരണം  അസത്യം : രമേശ് ചെന്നിത്തല

ശബരിമലയില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ കൊണ്ടുപോകുന്നുണ്ടെന്ന പ്രചാരണം അസത്യമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ദേവസ്വം ബോര്‍ഡ് പമ്പയില്‍ സംഘടിപ്പിച്ച പമ്പാസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ശബരിമല അടക്കമുള്ള ക്ഷേത്രങ്ങള്‍ക്കായി 231 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം നല്‍കുന്നുണ്ട്. കൊച്ചി, മലബാര്‍, തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകള്‍ ഇതിലുള്‍പ്പെടും. ക്ഷേത്രങ്ങളുടെ വരുമാനത്തില്‍ നിന്ന് ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല.

ദേവസ്വങ്ങളുടെ സംരക്ഷണത്തിനും ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകള്‍ക്കുമാണ് ഇത് വിനിയോഗിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് 4000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ശബരിമല റോഡുകളെല്ലാം നവീകരിച്ചു. കെ.എസ്.ആര്‍.ടി.സി തീര്‍ഥാടകര്‍ക്കായി യാത്രാ സൗകര്യമൊരുക്കി. ഇതിനു പുറമെ വിവിധ വകുപ്പുകള്‍ തീര്‍ഥാടനം വിജയിപ്പിക്കാന്‍ പണവും വിഭവശേഷിയും വിനിയോഗിക്കുന്നു. ഈ സര്‍ക്കാര്‍ ചുമതലയേറ്റശേഷം ശബരിമല തീര്‍ഥാടനം മികച്ച രീതിയിലാണ് നടത്തിയതെന്ന് ചെന്നിത്തല പറഞ്ഞു.

 

English summary
ramesh chennithala about sabarimala collection

More News from this section

Subscribe by Email