Monday December 10th, 2018 - 9:59:pm
topbanner

ബ്രൂവറികള്‍ക്കുള്ള അനുമതി റദ്ദാക്കിയത് കൊണ്ട് മാത്രം അഴിമതി ഇല്ലാതാകില്ല; ബ്രൂവറി ഇടപാടില്‍ വന്‍ അഴിമതിയുണ്ടെന്ന് തെളിഞ്ഞെന്ന് രമേശ് ചെന്നിത്തല

JB
ബ്രൂവറികള്‍ക്കുള്ള അനുമതി റദ്ദാക്കിയത് കൊണ്ട് മാത്രം അഴിമതി ഇല്ലാതാകില്ല; ബ്രൂവറി ഇടപാടില്‍ വന്‍ അഴിമതിയുണ്ടെന്ന് തെളിഞ്ഞെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബ്രൂവറി ഇടപാടില്‍ വന്‍ അഴിമതിയുണ്ടെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിയില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞു. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. ബ്രൂവറികള്‍ക്കുള്ള അനുമതി റദ്ദാക്കിയത് കൊണ്ട് മാത്രം അഴിമതി ഇല്ലാതാകില്ല. വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. ബ്രൂവറി അഴിമതിയില്‍ ഗവര്‍ണറുടെ ഇടപെടല്‍ പ്രതീക്ഷിക്കുന്നതായും ചെന്നിത്തല പറഞ്ഞു.

അതേസമയം ബ്രൂവറി അനുവദിച്ചത് അബ്കാരി നയം എതിരെന്ന പേരില്‍ തള്ളിയ അതേ കമ്പനിക്ക്. 2016ലാണ് അപ്പോളോ കമ്പനിയുടെ അപേക്ഷ അബ്കാരി നയം എതിരാണെന്ന് കാണിച്ച് തള്ളിയത്. നയത്തില്‍ മാറ്റം വരുത്താതെ 2018ല്‍ അപ്പോളോ കമ്പനിക്ക് ബ്രൂവറി അനുവദിച്ചു.
അബ്കാരി നയം എതിരല്ലെന്ന് പുതിയ വാദം. രണ്ട് നിലപാടും എടുത്തത് ഒരേ എക്സൈസ് മന്ത്രിയാണ്. അനുമതി നിഷേധിച്ചതും നല്‍കിയതും ഒരേ സ്ഥലത്ത് ബ്രൂവറി തുടങ്ങാനായിരുന്നു.

ബ്രൂവറി തുടങ്ങാനുള്ള അപ്പോളോയുടെ അപേക്ഷ ആദ്യം തള്ളിയ സര്‍ക്കാര്‍ ഇതേ കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ രണ്ട് വര്‍ഷത്തിന് ശേഷം അനുമതി നല്‍കുകയും ചെയ്യുകയായിരുന്നു.അബ്കാരി നയം എതിരല്ലെന്ന് പിന്നീട് പറയുകയായിരുന്നു.

 

English summary
ramesh chennithala respond on bruwary issue
topbanner

More News from this section

Subscribe by Email