Saturday September 22nd, 2018 - 4:43:pm
topbanner

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ച അടിയന്തരമായി പരിഹരിക്കണമെന്ന് ചെന്നിത്തല

RA
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ച അടിയന്തരമായി പരിഹരിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഉണ്ടായിട്ടുള്ള വീഴ്ച അടിയന്തരമായി പരിഹരിക്കണണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പതിനായിരക്കണക്കിന് ആളുകളാണ് ഇപ്പോഴും സഹായത്തിനായി നിലവിളിച്ച്‌ വെള്ളം മുങ്ങിയ കെട്ടിടങ്ങളുടെ മുകളിലിരിക്കുന്നത്. ഒറ്റപ്പെട്ട മേഖലകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. അവര്‍ക്ക് സഹായമെത്തിക്കാനാവുന്നില്ല. ഭക്ഷണവും ശുദ്ധജലവും മരുന്നും കിട്ടാതെ ജനങ്ങള്‍ അവശരായി. വൈദ്യുതി ഇല്ലാത്തതിനാല്‍ മൊബൈലുകള്‍ ഓഫായതോടെ ഒറ്റപ്പെട്ട് പോയവര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനാവുന്നില്ല. വൃദ്ധരും കുട്ടികളും അടക്കമുള്ള ജനങ്ങള്‍ നരകയാതന അനുഭവിക്കുകയാണ്.

ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എല്ലായിടത്തും ഭക്ഷ്യ വസ്തുക്കളോ ശുദ്ധജലമോ മരുന്നോ എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മലബാറിലും അപ്പര്‍ കുട്ടനാട് , കുട്ടനാട് മേഖലകളിലും സന്ദര്‍ശിച്ചപ്പോള്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ ജനങ്ങള്‍ കഷ്ടപ്പെടുന്നതാണ് തനിക്ക് കാണാന്‍ കഴിയുന്നത്. സന്നദ്ധ സംഘടനകള്‍ ചെയ്യുന്ന സഹായങ്ങള്‍ മാത്രമാണ് ക്യാമ്ബുകളില്‍ കാണുന്നത്.

സര്‍ക്കാരിന്റെ സഹായം കാര്യമായി എത്തുന്നില്ല. കുടിക്കാനുള്ള ശുദ്ധജലത്തിന്റെയും ഭക്ഷണത്തിന്റെയും വസ്ത്രങ്ങളുടെയും ക്ഷാമമുണ്ട്. ക്യാമ്ബുകളില്‍ അടിയന്തരമായി കുടിവെള്ളവും ഭക്ഷണവും വൈദ്യസഹായവും എത്തിക്കണം. വെള്ളമിറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിലും സ്ഥിതി ദയനീയമാണ്. വൈദ്യുതി ബന്ധം എപ്പോള്‍ പുനസ്ഥാപിക്കുമെന്ന് അറിയില്ല. കുടിവെള്ള വിതരണവും ഇല്ല. പ്രളയമുണ്ടായ സ്ഥലങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ആര്യോഗ്യ രക്ഷാപ്രവര്‍ത്തകരെ അടിയന്തരമായി നിയോഗിക്കണം.

കേരളത്തിന്റെ ഇപ്പോഴത്തെ അപകടകരമായ അവസ്ഥ കണക്കിലെടുത്ത് ഇത് കൈകാര്യം ചെയ്യാന്‍ കഴിയുന്ന കൂടുതല്‍ സേനയെയും വിദ്ഗ്ധരെയും എത്തിക്കണം. വിരമിച്ച സൈനികരുടെ സഹായം സര്‍ക്കാര്‍ തേടണം. കൊല്‍ക്കത്തയില്‍ എയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദ്ഗധ സംഘത്തിന്റെ സേവനവും പ്രയോജനപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

 

English summary
ramesh chennithala respond kerala rescue
topbanner

More News from this section

Subscribe by Email