Thursday October 18th, 2018 - 5:20:pm
topbanner
Breaking News

പുതിയ ബ്രൂവറി അനുവദിച്ചതിന് പിന്നില്‍ വന്‍അഴിമതി; സര്‍ക്കാരിനെതിരെ ആരോപണവുമായി രമേശ് ചെന്നിത്തല

JB
പുതിയ ബ്രൂവറി അനുവദിച്ചതിന് പിന്നില്‍ വന്‍അഴിമതി; സര്‍ക്കാരിനെതിരെ ആരോപണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതിയ ബ്രൂവറി അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെയാണ് ചെന്നിത്തല ആരോപണമുന്നയിച്ചത്. മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇവ അനുവദിച്ചതിന് പിന്നില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ചെന്നിത്തല വ്യക്തമാക്കി.

എന്നാല്‍ സര്‍ക്കാര്‍ ഇവ അനുവദിച്ചത് രഹസ്യമായിട്ടാണെന്നും മന്ത്രിസഭ ഇത് അറിഞ്ഞിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു. കിന്‍ഫ്രയുടെ 10 ഏക്കര്‍ സ്ഥലം ബ്രൂവറിക്കായി വിട്ടു കൊടുത്തു. കൊച്ചിയിലുള്ള കിന്‍ഫ്രയുടെ സ്ഥലമാണ് ഇതിനായി വിട്ടു കൊടുത്തത്. ഡിസ്റ്റിലറിയും ബ്രൂവറിയും ആരംഭിക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ 17 വര്‍ഷങ്ങളായി കേരളത്തിലെ സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

 

English summary
ramesh chennithala raises allegation against government
topbanner

More News from this section

Subscribe by Email