Wednesday November 21st, 2018 - 3:32:pm
topbanner

സ്പീക്കറുടെ നിലപാടിനെതിരെ രമേശ് ചെന്നിത്തല; നിയമസഭയില്‍ പ്രതിഷേധം

Jikku Joseph
സ്പീക്കറുടെ നിലപാടിനെതിരെ രമേശ് ചെന്നിത്തല; നിയമസഭയില്‍ പ്രതിഷേധം

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് ചോദ്യം ചോദിക്കുന്നതിനിടെ സ്പീക്കര്‍ ഇടപെട്ടതാണ് പ്രതിഷേധത്തിന് കാരണം.

ചോദ്യം ചോദിക്കാനുള്ളത് സഭാംഗങ്ങളുടെ അവകാശമാണെന്നും ചോദ്യത്തിനു മുന്നില്‍ സ്പീക്കര്‍ അസ്വസ്ഥനാകുന്നത് എന്തിനെന്നും ചെന്നിത്തല ചോദിച്ചു. പ്രതിപക്ഷ എംഎല്‍എമാര്‍ ചോദ്യം ചോദിക്കുമ്പോള്‍ സ്പീക്കര്‍ ഇടപെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പെട്രോള്‍, ഡീസല്‍ വിലവര്‍ധനവ് സംബന്ധിച്ച് ധനമന്ത്രിയോട് ചെന്നിത്തല ചോദ്യം ചോദിക്കവെ സ്പീക്കര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. മുന്‍പ് യു.ഡി.എഫ് അംഗം എന്‍.എ നെല്ലിക്കുന്ന് സംസാരിച്ചപ്പോഴും സ്പീക്കര്‍ ഇടപെട്ടെന്നും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളോട് സ്പീക്കര്‍ക്ക് അസ്വസ്ഥതയാണെന്നും ചെന്നിത്തല പറഞ്ഞു.

ചോദ്യം നീണ്ടുപോകുന്നതിനാലാണ് ഇടപെട്ടതെന്നും ചെന്നിത്തലയോട് ചോദ്യം തുടരാനും സ്പീക്കര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ചെന്നിത്തല വീണ്ടും സംസാരം തുടര്‍ന്നത്.

English summary
ramesh chennithala opposes speakers stand in the assembly
topbanner

More News from this section

Subscribe by Email