Wednesday September 19th, 2018 - 8:55:am
topbanner
Breaking News

ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവ് നല്‍കാന്‍ രമേശ് ചെന്നിത്തല നിര്‍ബന്ധിച്ചു; വെളിപ്പെടുത്തലുമായി സരിത

sadu prakash
ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവ് നല്‍കാന്‍ രമേശ് ചെന്നിത്തല നിര്‍ബന്ധിച്ചു; വെളിപ്പെടുത്തലുമായി സരിത

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ തെളിവ് നല്‍കാന്‍ രമേശ് ചെന്നിത്തല നിര്‍ബന്ധിച്ചെന്നു സരിത എസ്.നായര്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവന്നതിനു പിന്നാലെയാണ് സരിതയുടെ പുതിയ വെളിപ്പെടുത്തല്‍.

ഉമ്മന്‍ ചാണ്ടിക്കെതിരേ ലൈംഗിക ആരോപണം മാത്രമല്ല, അഴിമതി ആരോപണവുമുണ്ട്. തന്റെ മൊഴി മാത്രമല്ല, മറ്റ് 246 പേരുടെകൂടി മൊഴിയുണ്ട്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സരിത പറഞ്ഞു. കമ്മിഷനു നല്‍കിയതിനേക്കള്‍ കൂടുതല്‍ തെളിവുകള്‍ തന്റെ കൈവശമുണ്ട്.

ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കില്‍ അതു തന്നെ ഏല്‍പ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടയാതും സരിത പറഞ്ഞു. ജോയ് എന്ന അഭിഭാഷകന്റെ ഫോണില്‍നിന്നാണ് രമേശ് ചെന്നിത്തല തന്നെ നേരിട്ട് വിളിച്ചതെന്നും തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയ സമയത്ത് തെളിവുകള്‍ പരസ്യപ്പെടുത്തണമെന്നു ആവശ്യപ്പെട്ടതായും സരിത പറയുന്നു.

 

English summary
ramesh chennithala forced to give evidence against oommen chandi: saritha
topbanner

More News from this section

Subscribe by Email