Friday November 16th, 2018 - 7:36:pm
topbanner

നഗ്‌നമായ വര്‍ഗീയത പ്രചരിപ്പിച്ചതിന്റെ വിജയമാണ് ഇടത് സര്‍ക്കാറിന്റേതെന്ന് ചെന്നിത്തല

Jikku Joseph
നഗ്‌നമായ വര്‍ഗീയത പ്രചരിപ്പിച്ചതിന്റെ വിജയമാണ് ഇടത് സര്‍ക്കാറിന്റേതെന്ന് ചെന്നിത്തല

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ സംഭവിച്ചത് നഗ്‌നമായ വര്‍ഗീയത പ്രചരിപ്പിച്ചതിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ യു.എഡി.എഫിനേറ്റ തിരിച്ചടി പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, മാണിയുടെ മനസ്സ് തനിക്കൊപ്പമെന്നും സജി ചെറിയാന്‍ പ്രതികരിച്ചു. ശക്തി കേന്ദ്രങ്ങള്‍ ഒന്നൊന്നായി കൈവിട്ടുപോയ യു.ഡി.എഫിന് സ്ഥാനാര്‍ത്ഥിയുടെ പഞ്ചായത്തിലും അടിതെറ്റി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഡി.വിജയകുമാറിന്റെ പഞ്ചായത്തായ പുലിയൂരിലും സജി ചെറിയാന്‍ തന്നെ ലീഡ് നിലനിര്‍ത്തി.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്താണ് ചെങ്ങന്നൂരില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചതെന്നും ജയവും തോല്‍വിയും സ്വാഭാവികമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

English summary
ramesh chennithala chengannur by-election
topbanner

More News from this section

Subscribe by Email