Thursday November 15th, 2018 - 11:49:am
topbanner

'സംസ്ഥാനത്ത് പോലീസിനെ നിയന്ത്രിക്കുന്നത് പി ജയരാജന്‍'

NewsDesk
'സംസ്ഥാനത്ത് പോലീസിനെ നിയന്ത്രിക്കുന്നത് പി ജയരാജന്‍'

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന അക്രമത്തില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎം നേതാവ് പി. ജയരാജനാണെന്ന് ചെന്നിത്തല ആരോപിച്ചു.

കണ്ണൂരിനെ കുരുതിക്കളമാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ഇവിടെ ആക്രമണത്തിന് പരസ്യമായി ആഹ്വാനം നല്‍കുകയാണ് പി.ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കാര്യങ്ങളെ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് ചെന്നിത്തല കുറ്റപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. 

ഹെഡ്‌കോണ്‍സ്റ്റബിളിനെ മാറ്റുന്ന ലാഘവത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഡിജിപിയെ മാറ്റിയതെന്നും ചെന്നിത്തല ആരോപിച്ചു. എന്നാല്‍, മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയത് സാധാരണ നടപടിയാണെന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഈ തീരുമാനം ഗുണം ചെയ്തു. നാടിന്റെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഡിജിപിയെ മാറ്റിയത്. പൊലീസിനുണ്ടായ ചില വീഴ്ചകളെ ഡിജിപി ന്യായീകരിച്ചിരുന്നു. ഇത്തരം ആളുകളെ തല്‍സ്ഥാനത്ത് വച്ചുകൊണ്ടിരിക്കരുത് എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. ഇക്കാര്യത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യര്‍ ഇന്ദ്രജാല വിസ്മയത്തിനൊരുങ്ങുന്നു

ശസ്ത്രക്രിയ ചെയ്ത സ്ത്രീകളുടെ നഗ്‌നസെല്‍ഫി ഇന്‍സ്റ്റാഗ്രാമില്‍ ; ഡോക്ടര്‍ക്ക് 1ലക്ഷം ഫോളോവേഴ്സ്

English summary
kannur clash; ramesh chennithala against p jayarajan
topbanner

More News from this section

Subscribe by Email