Thursday November 15th, 2018 - 10:29:am
topbanner

ഇന്ധന വില കുതിച്ചുയരുന്നതിന് പിന്നില്‍ ബി.ജെ.പിയുടെ ഗൂഢാലോചന: ചെന്നിത്തല

Jikku Joseph
ഇന്ധന വില കുതിച്ചുയരുന്നതിന് പിന്നില്‍ ബി.ജെ.പിയുടെ ഗൂഢാലോചന: ചെന്നിത്തല

തിരുവനന്തപുരം: ഇന്ധന വില ദിനംപ്രതി കുതിച്ചുയരുന്നതിന് പിന്നില്‍ ബി.ജെ.പിയും എണ്ണക്കമ്പനികളും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബഹുരാഷ്ട്ര എണ്ണക്കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിച്ച് ലാഭം കൊയ്യാന്‍ ബി.ജെ.പി സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.

മുമ്പ് ഇന്ധനവില വര്‍ധിച്ചപ്പോള്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട അധികനികുതി വേണ്ടെന്ന് വെച്ചാണ് കേരളത്തില്‍ ഇന്ധനവില പിടിച്ചുനിര്‍ത്തിയത്. ഇടതു സര്‍ക്കാറാകട്ടെ ബി.ജെ.പി സര്‍ക്കാറിനോടൊപ്പം ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്ന ഇത്തരം വഴിവിട്ട സഹായങ്ങളില്‍നിന്നുലഭിക്കുന്ന കോടിക്കണക്കിന് രൂപയാണ് വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പി രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഉപയോഗിക്കുന്നതെന്നും, ഇതിനു പിന്നില്‍ വലിയ അഴിമതിയുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

 

English summary
ramesh chennithala against bjp and narendra modi government
topbanner

More News from this section

Subscribe by Email