Tuesday November 13th, 2018 - 10:18:am
topbanner

രാജ്യസഭാ സീറ്റ്: കേരളാ കോണ്‍ഗ്രസ് ഉപാധികള്‍ വച്ചിട്ടില്ല; തീരുമാനം ഇന്നുതന്നെ: ചെന്നിത്തല

Jikku Joseph
രാജ്യസഭാ സീറ്റ്: കേരളാ കോണ്‍ഗ്രസ് ഉപാധികള്‍ വച്ചിട്ടില്ല; തീരുമാനം ഇന്നുതന്നെ: ചെന്നിത്തല

ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഇന്നറിയാം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. സീറ്റുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് ഒരു ഉപാധിയും മുന്നോട്ട് വച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

വൈകിട്ട് എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി താനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അഞ്ച് മണിക്ക് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാനും എം.പിയുമായ ജോസ് കെ. മാണിയുമായി കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

English summary
ramesh chennithala about kerala congress rajyasabha seat
topbanner

More News from this section

Subscribe by Email