Tuesday September 25th, 2018 - 12:43:pm
topbanner

ഉമ്മൻചാണ്ടി എഐസിസി ജനറൽ സെക്രട്ടറി പദത്തിൽ എത്തിയത് കേരളത്തിന് ലഭിച്ച അംഗീകാരം : രമേശ് ചെന്നിത്തല

NewsDesk
ഉമ്മൻചാണ്ടി എഐസിസി ജനറൽ സെക്രട്ടറി പദത്തിൽ എത്തിയത് കേരളത്തിന് ലഭിച്ച അംഗീകാരം : രമേശ് ചെന്നിത്തല

ചെങ്ങന്നൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിഎഐസിസി ജനറൽ സെക്രട്ടറി പദത്തിൽ എത്തിയത് കേരളത്തിന് ലഭിച്ച അംഗീകാരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിൽ ഏറ്റവും ദീർഘകാലം ഉന്നതപദവികൾ അലങ്കരിച്ച ഉമ്മൻചാണ്ടിയെ ജനറൽ സെക്രട്ടറി ആക്കിയതിലൂടെ എഐസിസി കൂടുതൽ കർമ്മ നിരതമാക്കാനും ശക്തിപ്പെടുത്താനുമാണ് രാഹുൽഗാന്ധി ആഗ്രഹിക്കുന്നത്.

ഈ തീരുമാനം കോൺഗ്രസ് പാർട്ടിക്ക് തന്നെ കരുത്ത് പകരുന്നതും അഭിമാനം ഉണ്ടാക്കുന്നതും ആണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഉമ്മൻചാണ്ടിയുടെ പ്രവർത്തനപരിചയവും സംഘടനാ പാടവവും ദേശീയതലത്തിൽത്തന്നെ ഉപയോഗിക്കാനുള്ള ഈ തീരുമാനം സ്വാഗതാർഹമാണ്. അതേസമയം കേരളത്തിൽ നിർണായകമായ എല്ലാ അവസരങ്ങളിലും ഉമ്മൻചാണ്ടിയുടെ സാന്നിധ്യമുണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

English summary
ramesh chennithala abaout oommen chandy aicc general secretary post
topbanner

More News from this section

Subscribe by Email