topbanner
Saturday November 25th, 2017 - 10:53:am
topbanner
Breaking News

തോമസ് ചാണ്ടിയ്ക്കും പി.വി അന്‍വറിനുമെതിരെയുള്ള ആരോപണത്തില്‍ സമഗ്ര അന്വേഷണം വേണം: ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി

sadu prakash
തോമസ് ചാണ്ടിയ്ക്കും പി.വി അന്‍വറിനുമെതിരെയുള്ള ആരോപണത്തില്‍ സമഗ്ര അന്വേഷണം വേണം: ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനുമെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കി. കായല്‍ കൈയ്യേറ്റം, സര്‍ക്കാര്‍ ഭൂമി കൈയ്യേറി റിസോര്‍ട്ട് നിര്‍മാണം, സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗപ്പെടുത്തി റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മാണം, ദേവസ്വം ഭൂമി അനധികൃതമായി കൈയ്യടക്കല്‍ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് തോമസ് ചാണ്ടിക്ക് നേരെ ഉയര്‍ന്നിരിക്കുന്നത്.

കൂടരഞ്ഞി പഞ്ചായത്തിലെ പരിസ്ഥിതിലോല പ്രദേശത്ത് കുന്നുകള്‍ ഇടിച്ചു നിരത്തി വാട്ടര്‍ തീം പാര്‍ക്ക് പണിയുകയും തടയണ കെട്ടി നീരൊഴുക്ക് തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് അന്‍വറിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള അനുമതിയില്ലാതെയാണ് വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാനത്തെ ഒരു മന്ത്രിയും എം.എല്‍.എയും നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നത് അതീവ ഗൗരവകരമാണെന്നും ഇതേക്കുറിച്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണമെന്നും കത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു.

Read more topics: ramesh chennitha, give, letter, CM
English summary
ramesh chennitha give letter to CM
topbanner topbanner

More News from this section

Subscribe by Email