topbanner
Sunday April 23rd, 2017 - 11:23:pm
topbanner

രാമന്തളി മാലിന്യ പ്രശ്‌നം: പ്രധാനമന്ത്രിക്ക് പ്രക്ഷോഭസമിതി പരാതി അയച്ചു

suvitha
രാമന്തളി മാലിന്യ പ്രശ്‌നം: പ്രധാനമന്ത്രിക്ക് പ്രക്ഷോഭസമിതി പരാതി അയച്ചു

പയ്യന്നൂര്‍: നാവിക അക്കാദമി ഗെയിറ്റിനു മുന്നില്‍ ജന ആരോഗ്യ സംരക്ഷണ സമിതി നടത്തിവരുന്ന അനിശ്ചിതകാല സമരം 53ാം ദിവസത്തിലേക്ക് കടന്നു. 

രാമന്തളിയിലെ കിണറുകളെ ഉപയോഗശൂന്യമാക്കിയ നാവിക അക്കാദമി മാലിന്യ പ്ലാന്റ് അടച്ചു പൂട്ടമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. നിരാഹാര സമരം 31 ദിവസവും പിന്നിട്ടു.

സമരപന്തലില്‍ വിനീത് കാവുങ്കാല്‍ നടത്തിവരുന്ന നിരാഹാര സമരം ആറ് ദിവസവും പിന്നിട്ടു.
സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഇന്നെല കേരള സ്റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജില്ലാ നേതാക്കളും പ്രവര്‍ത്തകരും സമരപന്തല്‍ സന്ദര്‍ശിച്ചിരുന്നു.

സംസ്ഥാന സെക്രട്ടറി മുജീബ് പാലക്കല്‍, ജോയിന്റ് സെക്രട്ടറി അഷറഫ് ഏഴിലോട്, ജില്ലാ സെക്രട്ടറി വി.സി ഹനീഫ, മുഹമ്മദ് കുഞ്ഞി തൃക്കരിപ്പൂര്‍, സുബൈര്‍ കൂത്തുപറമ്പ് ,സലാം കല്യാശ്ശേരി, കാസിം തൃക്കരിപ്പൂര്‍, രമേശന്‍ കൂത്തുപറമ്പ്, ഋഷികേശന്‍ എന്നിവര്‍ സംസാരിച്ചു.

പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശുദ്ധജലവകാശ പ്രക്ഷോഭസമിതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമര്‍പ്പിക്കുന്ന പത്രിക കണ്ണൂര്‍ ഹെഡ്‌പൊസ്റ്റോഫിസിനു സമീപം എ രഘുനാഥ് ചെയ്ത് ഉദ്ഘാടനം ചെയ്തു.

Read more topics: payyannur, waste problem, srike
English summary
Ramanthali: The issue of waste management was decided by the Prime Minister
topbanner topbanner

More News from this section

Subscribe by Email