Thursday June 21st, 2018 - 8:19:am
topbanner
Breaking News

രാമലീല റിലീസ്;സംരക്ഷണം ആവശ്യപ്പെട്ട് ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയില്‍

rajani v
രാമലീല റിലീസ്;സംരക്ഷണം ആവശ്യപ്പെട്ട് ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയില്‍

കൊച്ചി: ദിലീപ് നായകനായ രാമലീല റിലീസ് ചെയ്യാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി പ്രദര്‍ശനത്തിനു തയ്യാറായ സമയത്താണ് പ്രധാന താരമായ ദിലീപിനെ അറസ്റ്റു ചെയ്തതെന്നും റിലീസിംഗ് മുടങ്ങിയെന്നും ഹര്‍ജിയില്‍ പറയുന്നു.കേസവസാനിക്കുന്നതുവരെ സിനിമ റിലീസ് ചെയ്യാതിരിക്കുന്നത് വന്‍നഷ്ടമുണ്ടാക്കും.

ദിലീപിന്റെ അറസ്റ്റോടെ സിനിമാ മേഖല സ്തംഭനാവസ്ഥയിലാണ്. ദിലീപ് കൂടി സഹകരിക്കുന്ന ചിത്രങ്ങള്‍ക്കു വേണ്ടി കോടികള്‍ മുടക്കിയ നിര്‍മ്മാതാക്കളുടെ നില പരിതാപകരമാണ്. നടന്‍ ശ്രീനിവാസന്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തിന്റെ വീടിനു നേരെ ചിലര്‍ കരിഓയില്‍ പ്രയോഗം നടത്തി.

ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ചിത്രം റിലീസ് ചെയ്യാന്‍ പോലീസ് സംരക്ഷണം തേടുന്നതെന്നും ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിനും പോലീസിനും നിവേദനം നല്‍കിയിട്ടു നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും.

English summary
ramaleela realising tominthachangiri wants protection to highcourt

More News from this section

Subscribe by Email