Saturday May 25th, 2019 - 1:09:pm
topbanner
topbanner

ശബരിമല സ്ത്രീ പ്രവേശനം; സുപ്രീം കോടതി വിധിയില്‍ ഒന്നും ചെയ്യാനാവില്ലെന്ന് രാജ്നാഥ് സിങ്

JB
ശബരിമല സ്ത്രീ പ്രവേശനം; സുപ്രീം കോടതി വിധിയില്‍ ഒന്നും ചെയ്യാനാവില്ലെന്ന് രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധിയില്‍ എന്താണ് ചെയ്യാനാവുകയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. വിഷയത്തില്‍ എല്ലാം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

വിഷമമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേരള ഗവര്‍ണര്‍ പി.സദാശിവവുമായി ചര്‍ച്ച നടത്തിയെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.

അതേസമയം സന്നിധാനത്ത് പ്രതിഷേധം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടത്തുകയാണ് ബിജെപി. ഞായറാഴ്ച രാത്രി പതിനൊന്നോടെ സന്നിധാനത്ത് പ്രതിഷേധിച്ച ഇരുന്നൂറിലേറെ പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

 

English summary
rajnath singh, react, on sabrimala, issue,
topbanner

More News from this section

Subscribe by Email