topbanner
Tuesday November 21st, 2017 - 9:44:am
topbanner
Breaking News

സോണിയ ഗാന്ധിയെ മദാമ്മ ഗാന്ധിയെന്നു വിളിച്ച ആളാണ് കെ മുരളീധരന്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

RAJANI
സോണിയ ഗാന്ധിയെ മദാമ്മ ഗാന്ധിയെന്നു വിളിച്ച ആളാണ് കെ മുരളീധരന്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: കെ.മുരളീധരന്‍ എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മുരളീധരനെതിരെ പറഞ്ഞതില്‍നിന്ന് അണുവിട താന്‍ പിന്നോട്ടുപോകില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മദാമ്മ ഗാന്ധിയെന്നു വിളിച്ചിട്ട് പോയി കാലുപിടിച്ചയാളാണ് അദ്ദേഹം.

അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേല്‍ എന്നു വിളിച്ചയാളാണ് മുരളീധരന്‍. തന്‍കാര്യത്തിനായി അദ്ദേഹം ആരുടെയും കാലുപിടിക്കും. സഭ്യതയുടെ അതിര്‍വരമ്പ് ലംഘിച്ച് താന്‍ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. തിങ്കളാഴ്ച താന്‍ പറഞ്ഞ പ്രസ്താവന മുഴുവനായും ടിവി ചാനലുകളുടെ കൈവശമുണ്ട്. മുരളീധരന്‍ യുഡിഎഫിനെ അപമാനിച്ചതിനാലാണ് താന്‍ പ്രതികരിച്ചത്.

കോണ്‍ഗ്രസില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് സിപിഎമ്മുമായി ചേര്‍ന്ന് വിമത സംഘടന ഉണ്ടാക്കിയ ആളുകളുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ദുബായില്‍ പോയത്. കരുണാകരന്റെ ശ്രാദ്ധം ഉപേക്ഷിച്ചായിരുന്നു മകനായ കെ.മുരളീധരന്റെ യാത്ര. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാണ് മുരളീധരന്‍ ദുബായിലെ പരിപാടിയില്‍ പങ്കെടുത്തത്.

അതിന്റെ തെളിവ് ലഭിച്ചപ്പോഴാണ് താന്‍ പ്രതികരിക്കാന്‍ തയാറായത്.രാജ്‌മോഹന്‍ ഉണ്ണിത്താനെക്കുറിച്ചു കേരളത്തിലെ കോണ്‍ഗ്രസിന് അപമാനമില്ല. കോണ്‍ഗ്രസിന്റെ വക്താവിന്റെ പദവിയില്‍ ഇരുന്ന് സത്യസന്ധമായി പ്രവര്‍ത്തിച്ചു. സോളര്‍ കേസില്‍ എന്നും രാത്രിയില്‍ ചാനലുകളില്‍ പോയിരുന്നു പാര്‍ട്ടിയെ പ്രതിരോധിച്ചു. കേസില്‍ കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് നാണക്കേടുണ്ടാക്കിയവരുടെ കൂടെ താനില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

 

English summary
rajmohan unnithan critized k muralidharan
topbanner topbanner

More News from this section

Subscribe by Email