Saturday May 26th, 2018 - 9:32:am
topbanner

രാജീവ് ചന്ദ്രശേഖറിന്റെ കയ്യേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ് ;കെട്ടിടം 15 ദിവസത്തിനകം പൊളിച്ചുനീക്കണം

rajani v
രാജീവ് ചന്ദ്രശേഖറിന്റെ കയ്യേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ് ;കെട്ടിടം 15 ദിവസത്തിനകം പൊളിച്ചുനീക്കണം

കോട്ടയം: ബി.ജെ.പി എം.പിയും ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖരിന്റെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിസോര്‍ട്ട് ഭൂമി കൈയ്യേറിയതായി റവന്യൂവകുപ്പ് സ്ഥിരീകരിച്ചു.  റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് കയലിന്റേയും തോടിന്റേയും പുറമ്‌ബോക്ക് ഭൂമി കയ്യേറിയത്. കയ്യേറ്റത്തിന്റെ ഭാഗമായി നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചതായും കണ്ടെത്തി.

കൈയ്യേറ്റം ബോധ്യപ്പെട്ടതിനാല്‍ അനധികൃതമായി കൈയ്യേറി നിര്‍മ്മിച്ച കെട്ടിടം 15 ദിവസത്തിനകം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് നിരാമയയ്ക്ക് കുമരകം പഞ്ചായത്തിന്റെ നോട്ടീസ്.കുമരകം വില്ലേജില്‍ ബ്ലോക്ക് നമ്ബര്‍ 11 ല്‍ പെട്ട കായല്‍ പുറമ്‌ബോക്കില്‍പ്പെടുന്ന 0.00.44 ച.മീറ്റര്‍, 0.00.50 ച.മീറ്റര്‍ വസ്തുക്കളും ബ്ലോക്ക് 10 ല്‍ റീ സര്‍വേ 302/1 ല്‍ പെട്ട തോട് പുറമ്‌ബോക്കില്‍പ്പെടുന്ന 2.17 ആര്‍ വസ്തുവും അനധികൃതമായി കൈയ്യേറിയതായി അഡീഷണല്‍ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തതായി കുമരകം ഗ്രാമ പഞ്ചായത്ത് നിരാമയ റിട്രീറ്റ് കുമരകം പ്രൈവറ്റ് ലിമിറ്റഡിന് നല്‍കിയ നോട്ടീസില്‍ പറയുന്നു.

24 നവംബറില്‍ താലൂക്ക് സര്‍വേയരുടെ നേതൃത്വത്തില്‍ നിരാമയ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഭൂമി അളന്ന് ഇക്കാര്യം ബോധ്യപ്പെട്ടിട്ടുള്ളതാണ്. അതിനാല്‍ ഈ നോട്ടീസ് കൈപറ്റി 15 ദിവസത്തിനകം തോട് പുറമ്‌ബോക്ക് അനധികൃതമായി കൈയ്യേറി നിര്‍മ്മിച്ച കെട്ടിടം ഉടന്‍ പൊളിച്ചുനീക്കണമെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടു.





English summary
rajeev chandrasekharan kayyettam

More News from this section

Subscribe by Email