Friday November 16th, 2018 - 5:23:pm
topbanner

രാജേഷ് കൊല്ലപ്പെട്ടത് രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

rajani v
രാജേഷ് കൊല്ലപ്പെട്ടത് രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍.എസ്.എസ് നേതാവ് രാജേഷ് കൊല്ലപ്പെട്ടത് സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്നാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.പ്രതി മണികുട്ടനും കൊല്ലപ്പെട്ട രാജേഷും തമ്മില്‍ വൈരാഗ്യമുണ്ട്. പനച്ചംകുന്ന് കോളനി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊലപാതകം.11 പേരാണ് കൊലപാതകത്തില്‍ പങ്കെടുത്തതെന്ന് ഇന്ന് കോടതിയില്‍ ഹാജറാക്കിയ റിമാന്റ് റിപ്പോര്‍ട്ട് പറയുന്നു.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെയെല്ലാം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പിടിയിലായ പ്രതികളുടെ ഫോണ്‍ വിളികള്‍ സംബന്ധിച്ച രേഖകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷിനെ ശനിയാഴ്ച രാത്രി ഒമ്പത് മണിക്കാണ് അക്രമികള്‍ ആക്രമിച്ചത്.

വിനായക നഗറിലെ ഗൗരി സ്റ്റോറില്‍ നിന്ന് വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനിടെ ബൈക്കിലെത്തിയ പതിനഞ്ചോളം വരുന്ന അക്രമിസംഘം രാജേഷിനെ ആക്രമിക്കുകയായിരുന്നു. ആദ്യവെട്ടില്‍ കടയുടെ മുന്നിലേക്ക് വീണ രാജേഷിനെ, സംഘം വളഞ്ഞിട്ട് വെട്ടുകയായിരുന്നു.

രാജേഷിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, തലസ്ഥാനത്ത് ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അക്രമ സംഭവങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Read more topics: rajeesh, murder, remand, report
English summary
rajeesh murder remand report
topbanner

More News from this section

Subscribe by Email