Friday March 22nd, 2019 - 4:20:am
topbanner
topbanner

രാജേഷിനെ വെട്ടിക്കൊന്നത് സിപിഎം ഗുണ്ട മണികണ്ഠന്‍

rajani v
രാജേഷിനെ വെട്ടിക്കൊന്നത് സിപിഎം ഗുണ്ട മണികണ്ഠന്‍

തിരുവനന്തപുരം : ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷിനെ വെട്ടിക്കൊന്നത് സിപിഎം ഗുണ്ട മണികണ്ഠന്‍. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിനു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ഇന്നലെ നടന്നതെന്നാണ് സൂചന.

ശാഖാ യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് രാജേഷിനെ മണികണ്ഠന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘം വളഞ്ഞത്. ശ്രീകാര്യത്തു വച്ചായിരുന്നു ആക്രമണം. രാജേഷിനെ വളഞ്ഞ മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം സിപിഎമ്മിന്റെ പേരു പറഞ്ഞു തന്നെയാണ് രാജേഷിനെ വെട്ടിയതെന്നാണ് സൂചനകള്‍ പുറത്തു വരുന്നത്. വടിവാള്‍, വാക്കത്തി, ഇരുമ്പു ദണ്ഡുകള്‍, കമ്പ് തുടങ്ങിയ മാരക ആയുധങ്ങളുമായിട്ടാണ് സംഘം രാജേഷിനെ വളഞ്ഞത്.

40 ലേറെ വെട്ടുകളാണ് രാജേഷ് ഏറ്റുവാങ്ങിയത്. വെട്ടേറ്റ് നിലത്തു വീണിട്ടും വീണ്ടും വീണ്ടും വെട്ടുകയായിരുന്നു. ആക്രമണത്തില്‍ രാജേഷിന്റെ കൈപ്പത്തി അറ്റ് തെറിച്ചു. രക്തം ചീറ്റിയിട്ടും വെട്ട് തുടരുകയായിരുന്നു. ഉടനെ ആശുപത്രയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തലയും കാലും ലക്ഷ്യമിട്ടായിരുന്നു വെട്ടുകള്‍ ഏറെയും.

 

Viral News

English summary
rajeesh murder cpm ciiminal manikandan
topbanner

More News from this section

Subscribe by Email