Tuesday November 13th, 2018 - 9:06:am
topbanner

ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കും

rajani v
ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ 12 പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിന് ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് രജിസ്‌ട്രേട്ട് മൂന്നാം കോടതി നിര്‍ദ്ദേശം നല്‍കി. തെളിവെടുപ്പിനും തുടരന്വേഷണത്തിനുമായി പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷയിലാണ് നടപടി. പ്രതികളെ കസ്റ്റഡിയില്‍

വാങ്ങിയശേഷം കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ശ്രീകാര്യത്തെ ആര്‍.എസ്.എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ടത്.രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണം. പാനച്ചകുന്ന് കോളനിയില്‍ ഡി.വൈ.എഫ്.ഐ യൂണിറ്റ്സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരെ കൊല്ലപ്പെട്ട രാജേഷ്
സഹായിച്ചതാണ് പകയ്ക്ക് കാരണമായത്.

Read more topics: rajeesh, murder, case, accused, court
English summary
rajeesh murder case accused court
topbanner

More News from this section

Subscribe by Email