Wednesday November 21st, 2018 - 12:14:am
topbanner

തന്റെ സിനിമാജീവിതം ദിലീപ് നശിപ്പിച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് രാജസേനന്‍

rajani v
തന്റെ സിനിമാജീവിതം ദിലീപ് നശിപ്പിച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് രാജസേനന്‍

തിരുവനന്തപുരം: തന്റെ സിനിമാജീവിതം ദിലീപ് നശിപ്പിച്ചെന്ന് ഒരിടത്തും താന്‍ പറഞ്ഞിട്ടില്ലെന്നും സംവിധായകന്‍ രാജസേനന്‍ . തന്റെ വാക്കുകള്‍ വളച്ചൊടിച്ചാണ് ട്രോളുകള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വ്യക്തമാക്കി.

ഒരു വലിയ പ്രോജക്ട് പ്ലാന്‍ ചെയ്തിട്ട് ദിലീപ് അതില്‍ നിന്ന് മാറിയിട്ടുണ്ട്. ഞാന്‍ പോലും അറിയാതെ അതിന്റെ പ്രൊഡ്യൂസറെ കണ്ട് സംസാരിച്ചാണ് അതില്‍ നിന്ന് പിന്മാറിയത്. അതെനിക്കും ദിലീപിനും അറിയാം. ദിലീപിന്റെ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ - സിബി കെ.തോമസിനും അറിയാം. കാരണം ഇവര്‍ക്ക് മൂന്ന് പേര്‍ക്കും എന്റെ കൈകൊണ്ടാണ് അഡ്വാന്‍സ് കൊടുത്തത്. അല്ലാതെ എന്റെ സിനിമാ ജീവിതത്തില്‍ ദിലീപ് യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടില്ല.

എന്റെ ജീവിതം തകര്‍ക്കാന്‍ വേറെ ആര്‍ക്കും സാധിക്കില്ല. തകര്‍ക്കാന്‍ വേണ്ടി വേറൊരു ആളുടെ മുമ്പില്‍ ചെന്ന് ഞാനങ്ങനെ കൊടുക്കില്ല. എന്റെ ചിലസിനിമകള്‍ മോശമായിട്ടുണ്ട്. അതില്‍ ഒരു സംശയവുമില്ല. അതിന്റെ പൂര്‍ണ ഉത്തരവാദിത്വം എനിക്ക് തന്നെയാണ്.അമ്മ എന്ന സംഘടനയെ കുറിച്ച് ചില കാര്യങ്ങള്‍ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. അതില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു.

സിനിമയില്‍ നെഗറ്റീവായിട്ടുള്ള ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. എന്റെ സിനിമാ ജീവിതത്തില്‍ ഇത്രവലിയ ഗ്യാപ് വന്നത് ഇപ്പോഴത്തെ ഫിലിം മേക്കിംഗിന്റെ കുറെ പ്രശ്‌നങ്ങള്‍ കൊണ്ടാണ്. ഒരു നടന്റെ അടുത്തേക്ക് ചെല്ലുക, അയാള്‍ പറയുന്ന നടിയെ വയ്ക്കുക, എഡിറ്ററെ വയ്ക്കുക, ക്യാമറാമാനെ വയ്ക്കുക, അയാള്‍ പറയുന്ന രീതിയില്‍ കഥ തിരുത്തിയെഴുതുക.

ഇതൊന്നും എനിക്ക് അറിയില്ല. ആ രീതിയോട് എനിക്ക് യോജിക്കാനാകില്ല. ഞാനും തിരക്കഥയൊക്കെ എഴുതി നല്ലൊരു നിര്‍മാതാവിനെ കാത്തിരിക്കുകയാണ്. അല്ലാതെ ഞാനീ സ്‌ക്രിപ്റ്റും കൊണ്ട് ഒരു നടന്റെയും വാതില്‍ക്കലേക്ക് പോകില്ല, പോയിട്ടുമില്ല. അത് എന്റെ സിനിമകളില്‍ കൂടുതല്‍ അഭിനയിച്ച ജയറാമിന് നന്നായിട്ട് അറിയാം. ജയറാം പോലും ആ രീതിയിലുള്ള പെരുമാറ്റം തുടങ്ങിയപ്പോഴാണ് അദ്ദേഹവുമായിപ്പോലും അകന്നതെന്നും രാജസേനന്‍ പറഞ്ഞു.

 

Read more topics: rajasenan, facebook, post,film, industry
English summary
rajasenan facebook post film industry
topbanner

More News from this section

Subscribe by Email