Monday September 24th, 2018 - 2:00:am
topbanner

വിദ്യാര്‍ഥിയെ സുഹൃത്തുക്കള്‍ കുത്തിക്കൊന്ന് മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍ തള്ളി; രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു

akhila
 വിദ്യാര്‍ഥിയെ സുഹൃത്തുക്കള്‍ കുത്തിക്കൊന്ന് മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍ തള്ളി; രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു

രാജാക്കാട്: ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് കോളേജ് വിദ്യാര്‍ഥിയെ സുഹൃത്തുക്കള്‍ കുത്തിക്കൊന്ന് മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍ തള്ളി. പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. പെരിയകനാല്‍ എസ്റ്റേറ്റ് സെന്‍ട്രല്‍ ഡിവിഷനില്‍ രാജേന്ദ്രന്റെ മകനും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കാമ്പസിലെ ബിരുദവിദ്യാര്‍ഥിയുമായ ബാലകൃഷ്ണനാണ് (21) കൊല്ലപ്പെട്ടത്.

സുഹൃത്തുക്കളും അയല്‍വാസികളുമായ അരുണ്‍(22), മാരീസ്(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് രണ്ടിന് അരുണും മാരീസും ചേര്‍ന്ന് ബാലകൃഷ്ണനെ വീട്ടില്‍നിന്നു വിളിച്ചുകൊണ്ടുപോയിരുന്നു. പിന്നീടു വിവരമൊന്നും ലഭിച്ചില്ല. ഇരുവരെയും പിടികൂടി ചോദ്യംചെയ്തതില്‍നിന്നാണ് കൊലപാതകവിവരം അറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ചിന്നക്കനാല്‍-സിങ്കുകണ്ടം റോഡരികിലെ മാലിന്യക്കൂനയില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

ബാലകൃഷ്ണനെ കഴിഞ്ഞമാസം അതിര്‍ത്തിയില്‍ കഞ്ചാവുമായി പിടികൂടിയിരുന്നു. കഞ്ചാവുകടത്തുമായി ബന്ധമുണ്ടായിരുന്ന പ്രതികള്‍ ഇക്കാര്യം മറച്ചുവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം. ബാലകൃഷ്ണന്റെ അമ്മ: പവിഴക്കൊടി. സഹോദരങ്ങള്‍: ദീപിക, തിക.

Read more topics: rajakkadu, murder
English summary
rajakkadu college student murder
topbanner

More News from this section

Subscribe by Email