Saturday August 18th, 2018 - 3:01:am
topbanner

മഴക്കെടുതി; പുനരധിവാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുക: ഹമീദ് വാണിയമ്പലം

fasila
മഴക്കെടുതി; പുനരധിവാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുക: ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: മഴക്കെടുതി, വെള്ളപ്പൊക്കം എന്നിവ മൂലം കേരളം നേരിട്ട ആഘാതങ്ങളിൽ നിന്നുള്ള പുനരധിവാസ പ്രവർത്തനങ്ങളിൽ കേരള ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരള സർക്കാർ നടത്തുന്ന എല്ലാ സംരംഭങ്ങളെയും പാർട്ടി പിന്തുണക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിലും മുൻകരുതലെടുക്കുന്നതിലും ഭരണ സംവിധാനങ്ങൾ വരുത്തിയ വീഴ്ച ആഘാതം ശക്തമാക്കിയിട്ടുണ്ട്. ദുരന്ത നിവാരണത്തിന് സർക്കാർ സംവിധാനങ്ങൾ സാമാന്യം മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് ശ്ലാഘനീയമാണ്.

വെൽഫെയർ പാർട്ടി പ്രവർത്തകർ സ്വന്തം നിലക്കും സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ചും സേവന സന്നദ്ധരായി രംഗത്തുണ്ട്. പാർട്ടി പ്രവർത്തകർ കൂടുതൽ ഊർജ്വസ്വലരായി ദുരന്തബാധിതരെ സഹായിക്കാൻ രംഗത്തിറങ്ങണം.

ഭാവിയിൽ ഇത്തരം ദുരന്തങ്ങളുടെ ആഘാതം കുറക്കാനുള്ള മുൻകരുതലുകളും ബോധവത്കരണ പരിപാടികളും നിയമനിർമ്മാണങ്ങളും നടത്താൻ സർക്കാർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

English summary
rain; rehabilitation activities go ahead: hameed vaniyambalam
topbanner

More News from this section

Subscribe by Email