Tuesday February 19th, 2019 - 10:44:pm
topbanner

കനത്ത മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചലും; പതിനഞ്ചോളം പേര്‍ മരിച്ചു

NewsDesk
കനത്ത മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചലും; പതിനഞ്ചോളം പേര്‍ മരിച്ചു

തിരുവനന്തപുരം: കാലവര്‍ഷം വീണ്ടും ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനഞ്ചോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പത്ത് പേരെ കാണാതായിട്ടുണ്ട്.

ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കിയില്‍ ഉരുള്‍പൊട്ടി മൂന്ന് പേര്‍ മരിച്ചു. പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമയാണ് മരിച്ചത്. ഹസന്‍കുട്ടിയേയും മകന്‍ മുജീബിനെയും പരിക്കുകളോടെ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു.

മുജീബിന്റെ ഭാര്യ ഷെമീന, മക്കളായ ദിയ, നിയ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടു പേര്‍ മരിച്ചു. അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്.

ഇവരുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. അടിമാലിയിലും ചേലച്ചുവടിലുമായി ഉരുള്‍പൊട്ടലില്‍ ഏഴ് പേരെ
കാണാതായി. അടിമാലി എട്ടുമുറിയില്‍ അഞ്ചംഗ കുടുംബത്തേയം ചേലച്ചുവട് പെരിയാര്‍ വാലിയില്‍ മൂന്നംഗ കുടുംബത്തേയും കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ദേശീയദുരന്തനിവാരണസേന കോഴിക്കോട്ട് എത്തിയിട്ടുണ്ട്.

മലമ്പുഴ അണക്കെട്ടിനു സമീപവും ഉരുള്‍പൊട്ടി. കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളില്‍ സൈന്യത്തിന്റെ സേവനം തേടി.

ആറളം മേഖലയില്‍ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വെള്ളം പൊങ്ങിയതിനാല്‍ വിയറ്റ്‌നാം കോളനി ഭാഗത്തെ 32 പേരെ ക്യാമ്പിലേക്ക് മാറ്റി.



Viral News

Read more topics: Rain, Kerala, landslide
English summary
Rain in Kerala continues to wreak havoc, death toll rises
topbanner

More News from this section

Subscribe by Email