Wednesday September 26th, 2018 - 2:32:am
topbanner

കനത്ത മഴ; മൂന്ന് ജില്ലകള്‍ക്ക് പൂര്‍ണ അവധി; അഞ്ച് ജില്ലകളില്‍ ഭാഗീക അവധി

NewsDesk
കനത്ത മഴ; മൂന്ന് ജില്ലകള്‍ക്ക് പൂര്‍ണ അവധി; അഞ്ച് ജില്ലകളില്‍ ഭാഗീക അവധി

തിരുവനന്തപുരം: ബുധനാഴ്ചമുതല്‍ സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് മൂന്ന് ജില്ലകള്‍ക്ക് അതത് ജില്ലാകളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കൊല്ലം, വയനാട്, പാലക്കാട് ജില്ലകള്‍ക്കാണ് അവധി.

കൂടാതെ, കോഴിക്കോട് ജില്ലയിലെ താമരശേരി താലൂക്കിലും നാദാപുരം, കുന്നുമ്മല്‍, പേരാമ്പ, ബാലുശ്ശേരി, മുക്കം, വിദ്യാഭ്യാസ ഉപജില്ലകളിലും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.

കണ്ണൂരില്‍ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി, നിലമ്പൂര്‍ താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

ഇടുക്കി ജില്ലയില്‍ ഇടുക്കി, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

തൃശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്കില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

Read more topics: Rain, School, college, Kerala
English summary
Rain fury: Schools, colleges to be shut in parts of Kerala
topbanner

More News from this section

Subscribe by Email