Sunday September 23rd, 2018 - 10:20:am
topbanner

കേരളത്തിലെ ഏറ്റവും വൃത്തിയുള്ള സ്റ്റേഷന്‍ എറണാകുളം സൗത്ത്; മോശം സ്‌റ്റേഷനോ?

NewsDesk
കേരളത്തിലെ ഏറ്റവും വൃത്തിയുള്ള സ്റ്റേഷന്‍ എറണാകുളം സൗത്ത്; മോശം സ്‌റ്റേഷനോ?

കൊച്ചി: വൃത്തിയുടെ കാര്യത്തില്‍ കേരളത്തിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന റെയില്‍വേ സ്‌റ്റേഷന്‍ എറണാകുളം സൗത്ത്. 'സ്വച്ഛ് ഭാരത്' പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ നടത്തിയ മൂന്നാമത്തെ സര്‍വേയിലാണ് എ വണ്‍ വിഭാഗത്തിലെ റെയില്‍വേ സ്റ്റേഷനായി എറണാകുളം സൗത്തിനെ തിരഞ്ഞെടുത്തത്.

തിരുവനന്തപുരം സെന്‍ട്രലാണ് സംസ്ഥാനത്ത് ഏറ്റവും പിന്നില്‍. സംസ്ഥാനത്തെ നാല് റെയില്‍വേ സ്റ്റേഷനുകള്‍ മാത്രമേ എ വണ്‍ വിഭാഗത്തിലുള്ളു. ഒരു വര്‍ഷം 50 കോടിയിലധികം രൂപ വരുമാനം യാത്രാ ടിക്കറ്റുകളില്‍ നിന്ന് ലഭിക്കുന്ന സ്റ്റേഷനുകള്‍ക്കാണ് ഈ പദവി നല്‍കുന്നത്.

അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സൗത്ത് സ്റ്റേഷന് ഇരുപതാം സ്ഥാനമാണ്. തൊട്ടടുത്ത സ്ഥാനം കോഴിക്കോടിനാണ്. തൃശൂരിനാണ് മൂന്നാം സ്ഥാനം. അഖിലേന്ത്യാ റാങ്കിംഗില്‍ 43-ാമതാണ് തിരുവനന്തപുരം.

രാജസ്ഥാനിലെ ജോധ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഒന്നാം സ്ഥാനവും ജയ്പൂര്‍ രണ്ടാം സ്ഥാനവും നേടി. ആന്ധ്രപ്രദേശിലെ തിരുപ്പതി സ്റ്റേഷനാണ് മൂന്നാം സ്ഥാനം.

English summary
Railway cleanliness survey: Jodhpur, Jaipur top the list
topbanner

More News from this section

Subscribe by Email