Tuesday September 25th, 2018 - 11:29:am
topbanner

കൊച്ചി വിമാന സര്‍വീസിന് പിന്നാലെ ട്രെയിന്‍ ഗതാഗതവും നിലച്ചു; യാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശം

NewsDesk
കൊച്ചി വിമാന സര്‍വീസിന് പിന്നാലെ ട്രെയിന്‍ ഗതാഗതവും നിലച്ചു; യാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശം

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചു. പല ട്രെയിനുകളും പാലക്കാട് വരെയായി വെട്ടിച്ചുരുക്കി.

എറണാകുളം ചാലക്കുടി ഭാഗത്തും കൊച്ചിയില്‍നിന്നും തിരുവനന്തപുരത്തേക്കുമുള്ള പല ട്രെയിനുകളും റദ്ദാക്കിയതായാണ് വിവരം. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്നും ടിക്കറ്റ് നല്‍കുന്നതും നിര്‍ത്തിവെച്ചിട്ടുണ്ട്.

യാത്രകള്‍ ഒഴിവാക്കാനായാണ് അധികൃതരുടെ നിര്‍ദ്ദേശം. കൊച്ചി മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കി.

കേരളം നേരിടുന്ന ഗുരുതരമായ സ്ഥിതിവിശേഷം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായും ഫോണില്‍ സംസാരിച്ചു. ആവശ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.

Read more topics: Airport, Railway, Metro, Kerala
English summary
After Airport, Railway And Metro Services Suspended In Flood-Hit Kerala
topbanner

More News from this section

Subscribe by Email