Tuesday March 19th, 2019 - 3:36:pm
topbanner
topbanner

സി.പി.എം ഓഫീസിൽ റെയ്ഡ്: ഡി.സി.പി ചൈത്ര തെരേസ ജോൺ 'തെറിച്ചു'

fasila
സി.പി.എം ഓഫീസിൽ റെയ്ഡ്: ഡി.സി.പി ചൈത്ര തെരേസ ജോൺ  'തെറിച്ചു'

തിരുവനന്തപുരം: സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ സം​ഭ​വ​ത്തി​ല്‍ ഡി.സി.പിക്ക് സ്ഥാന ചലനം. ക്രമസമാധാനപാലന ഡി.സി.പിയുടെ താല്‍ക്കാലിക ചുമതല വഹിച്ച ചൈത്ര തെരേസ ജോണിനെയാണ് വനിതാ സെല്‍ എസ്.പിയായി മാറ്റിയത്.

മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു നേരേ കല്ലേറുണ്ടായ സംഭവത്തില്‍ പ്രതികളായ പ്രതികളെ തേടിയാണ് ഡി.സി.പി. ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച അര്‍ധരാത്രി പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് നടത്തിയത്. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും പരിശോധന നടത്തുമെന്ന നിലപാടില്‍ ഡി.സി.പി. ഉറച്ചുനില്‍ക്കുകയായിരുന്നു.

പരിശോധന നടത്തിയെങ്കിലും ആരെയും അറസ്റ്റുചെയ്യാനായില്ല. ഡി.സി.പിയായിരുന്ന ആര്‍.ആദിത്യ ശബരിമല ഡ്യൂട്ടിക്കു പോയപ്പോള്‍ പകരക്കാരിയായാണ് വനിതാ സെല്‍ എസ്.പി.യായ ചൈത്ര തെരേസ ജോണിന് തിരുവനന്തപുരം ഡി.സി.പി.യുടെ അധികച്ചുമതല നല്‍കിയത്. തൊട്ടുപിറകെ സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കി.

സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഡി.ജി.പി.യോട് വിശദീകരണം തേടി.പാര്‍ട്ടി ഓഫീസ് പരിശോധനക്ക് പിറകെ ആദിത്യയെ തിരിച്ചു വിളിച്ചു ചുമതല ഏല്‍പ്പിച്ചു.പോക്‌സോ കേസില്‍ അറസ്റ്റിലായ രണ്ട് പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പൊലീസ് സ്റ്റേഷനില്‍ ഡിവൈ.എഫ്.ഐക്കാരുടെ അതിക്രമം.

Viral News

English summary
raid in cpm office: chaithra theresa john return to women's cell
topbanner

More News from this section

Subscribe by Email