Wednesday April 24th, 2019 - 1:45:am
topbanner
topbanner

പേര് വയനാട് : എട്ട് ലക്ഷം വോട്ടർമാരും ജില്ലക്ക് പുറത്ത്: രാഹുൽ വന്നാൽ നേട്ടം വയനാടിന്

NewsDesk
പേര് വയനാട് : എട്ട് ലക്ഷം വോട്ടർമാരും ജില്ലക്ക് പുറത്ത്: രാഹുൽ വന്നാൽ നേട്ടം വയനാടിന്

സി.വി.ഷിബു.

വയനാട്: പിന്നോക്ക ജില്ലയെന്ന കാരണത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ ആസ്പിരേഷണൽ ജില്ലയെന്ന പദവിയുള്ള കേരളത്തിലെ ഏക ജില്ലയാണ് വയനാട് . കാർഷിക ജില്ലയായ വയനാട്ടിൽ നല്ലൊരു വിദ്യാഭ്യാസ സ്ഥാപനമോ ആരോഗ്യ സ്ഥാപനമോ ഇല്ല. വയനാട് മെഡിക്കൽ കോളേജ്, നിലമ്പൂർ - വയനാട് - നഞ്ചൻകോഡ് റയിൽവേ., രാത്രിയാത്രാ നിരോധനം അങ്ങനെ പ്രധാനപ്പെട്ട നിരവധി വിഷയങ്ങൾ വയനാട് നേരിടുന്നുണ്ട്. ഏറെ നാളത്തെ മുറവിളിക്ക് ശേഷമാണ് വയനാട് പാർലമെന്റ് മണ്ഡലം രൂപീകൃതമായത്. പേര് വയനാട് മണ്ഡലം എന്നാണങ്കിലും കൂടുതൽ വോട്ടർമാരുള്ളത് ഈ കൊച്ചു ജില്ലക്ക് പുറത്താണ്.

മാനന്തവാടി, ബത്തേരി, കല്‍പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ അസംബ്ലി മണ്ഡലങ്ങളടങ്ങുന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. വയനാട് ലോകസഭാ മണ്ഡലത്തില്‍ 13,25,788 വോട്ടര്‍മാര്‍ ജില്ല തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ലോക സഭാ തെരഞ്ഞെടുപ്പിനായി ജില്ലയൊരുങ്ങുന്നു.സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ജില്ലയെന്ന നിലയിലും വയനാട് ശ്രദ്ധിക്കപ്പെടുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനുവരി 30 വരെ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയിലെ കണക്കനുസരിച്ച് വയനാട് ലോകസഭാ മണ്ഡലത്തില്‍ 13,25,788 വോട്ടര്‍മാരാണുള്ളത്. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങള്‍ക്ക് പുറമേ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്,നിലമ്പൂര്‍,വണ്ടൂര്‍ എന്നീ നിയോജകമണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് വയനാട് ലോകസഭാ മണ്ഡലം.

6,55,786 പുരുഷ വോട്ടര്‍മാരും 6,70,002 സ്ത്രീ വോട്ടര്‍മാരുമാണ് വയനാട് ലോകസഭാ മണ്ഡലത്തില്‍ ആകെയുള്ളത്. വയനാട് ജില്ലയില്‍ നിന്നും 5,81,245 വോട്ടര്‍മാരാണ് പട്ടികയിലുളളത്. വോട്ടര്‍ പട്ടിക അന്തിമമല്ല. നാമ നിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുളള അവസാന തിയ്യതിയായ മാര്‍ച്ച് 25 വരെ അപേക്ഷ നല്‍കുന്നവരെ കൂടി ഉള്‍പ്പെടുത്തി പുതിയ വോട്ടര്‍പട്ടിക കമ്മീഷന്‍ പ്രസിദ്ധീകരിക്കും. നിലവില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് വണ്ടൂര്‍ നിയോജകമണ്ഡലത്തിലാണ.് 210051 പേരാണ് ഇവിടെയുള്ളത്. കുറവ് തിരുവമ്പാടി നിയോജക മണ്ഡലത്തിലാണ്. 1,65,460 വോട്ടര്‍മാരാണ് ഇവിടെയുള്ളത്.

വണ്ടൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീവോട്ടര്‍മാരുള്ളത്. ഏറനാട് നിയോജക മണ്ഡലം ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. വയനാട് മണ്ഡലത്തിലുള്‍പ്പെടുന്ന 7 നിയമസഭാ മണ്ഡലങ്ങളിലെയും ഇപ്പോഴുള്ള പുരുഷ വോട്ടര്‍മാര്‍ - സ്ത്രീ വോട്ടര്‍മാര്‍ - മൊത്തം വോട്ടര്‍മാര്‍ എന്നീ ക്രമത്തില്‍.

മാനന്തവാടി : 90783, 91678, 182461.
സു.ബത്തേരി : 102744, 105537, 208281.
കല്‍പ്പറ്റ : 93357, 97146, 190503.
തിരുവമ്പാടി : 82183, 83277, 165460.
ഏറനാട് : 84113, 82207, 166320.
നിലമ്പൂര്‍ : 99142, 103570, 202712.
വണ്ടൂര്‍ : 103464, 106587, 210051.

2009ലെ കന്നി തെരഞ്ഞെടുപ്പില്‍ 1,53,439 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കോണ്‍ഗ്രസിലെ എം.ഐ. ഷാനവാസിന്റെ വിജയം. മണ്ഡലത്തില്‍ തുടര്‍ച്ചയായി രണ്ടാംതവണയും ജനവിധി തേടിയ ഷാനവാസ് കഷ്ടിച്ചാണ് രക്ഷപെട്ടത്. ആദ്യ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഭൂരിപക്ഷം ഏഴിലൊന്നായി കുറഞ്ഞു. 20,870 വോട്ടിന്റെ ഭൂരിപക്ഷത്തിനു സി.പി.ഐയിലെ സത്യന്‍ മൊകേരിയെയാണ് ഷാനവാസ് വീഴ്ത്തിയത്. വാശിയേറിയ മത്സരത്തില്‍ ബത്തേരി, കല്‍പറ്റ മണ്ഡലങ്ങളില്‍ ഏറെ പിന്നാക്കംപോയ ഷാനവാസ് ഏറനാടും വണ്ടൂരും നല്‍കിയ പിന്‍ബലത്തിലാണ് ജയിച്ചുകയറിയത്.

കഴിഞ്ഞതവണ മണ്ഡലത്തില്‍ പോള്‍ ചെയ്ത 9,15,020 വോട്ടില്‍ 3,77,035 എണ്ണം (41.20 ശതമാനം) യു.ഡി.എഫിനു ലഭിച്ചു. 3,56,165 വോട്ടാണ്(39.92 ശതമാനം) എല്‍.ഡി.എഫിന് കിട്ടിയത്. 80,752 വോട്ട്(8.8 ശതമാനം) വോട്ട് നേടിയ ബി.ജെ.പിയിലെ പി.ആര്‍. രശ്മില്‍നാഥായിരുന്നു മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്ത്.1.28 ശതമാനമാണ് യു.ഡി.എഫ്-എല്‍.ഡി.എഫ് വോട്ട് അന്തരം. പശ്ചിമഘട്ട ജനസംരക്ഷണ സമിതി-മലബാര്‍ വികസന മുന്നണി സംയുക്ത സ്ഥാനാര്‍ഥിയായിരുന്ന പി.വി. അന്‍വര്‍ 37,123 വോട്ട് (4.05 ശതമാനം) നേടി.

ഇത്തവണ എൻ. ഡി.എ. , എൽ.ഡി.എഫ്. മുന്നണികളും എസ്. ഡി. പി. ഐ. പോലുള്ള ചെറുപാർട്ടികളും സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്.

English summary
rahul gandhi wayanad udf candidate
topbanner

More News from this section

Subscribe by Email