Tuesday November 13th, 2018 - 1:39:am
topbanner

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി; പ്രളയ ബാധിതര്‍ക്ക് ആയിരം വീടെന്ന പ്രഖ്യാപനം ഉണ്ടാകും

NewsDesk
രാഹുല്‍ ഗാന്ധി കേരളത്തിലെത്തി; പ്രളയ ബാധിതര്‍ക്ക് ആയിരം വീടെന്ന പ്രഖ്യാപനം ഉണ്ടാകും

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. പ്രളയക്കെടുതി അനുഭവിക്കുന്ന സ്ഥലങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും രാഹുല്‍ സന്ദര്‍ശിക്കും.

മഴക്കെടുതിയില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു കെപിസിസി നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ച 1000 വീടുകളില്‍ 20 എണ്ണം നിര്‍മിക്കുന്നതിനുള്ള തുക രാഹുല്‍ ഗാന്ധിക്ക് ഈ ചടങ്ങില്‍ കൈമാറും.

രാഹുല്‍ ഹെലികോപ്റ്ററില്‍ ചെങ്ങന്നൂരിലേക്കാണ് ആദ്യം പോവുക. ഒരു മണിക്കൂറോളം ദുരിതബാധിതരോടൊപ്പം ചെലവഴിച്ചശേഷം അവിടെനിന്ന് ആലപ്പുഴയിലെ ക്യാമ്പ് സന്ദര്‍ശിക്കും. തുടര്‍ന്നു പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കുന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും.

ആലുവ, പറവൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദര്‍ശിക്കും. 29നു രാവിലെ എറണാകുളം ജില്ലയിലെ ക്യാമ്പുകളില്‍ വിതരണം ചെയ്യാന്‍ ഡിസിസി സംഭരിച്ച ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും നിറച്ച ലോറികളുടെ യാത്ര രാഹുല്‍ ഫ് ളാഗ് ഓഫ് ചെയ്യും.

തുടര്‍ന്നു പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടേക്ക്. അവിടെനിന്നു ഹെലികോപ്റ്ററില്‍ വയനാട്ടിലേക്കു തിരിക്കും. 11.30 മുതല്‍ 12.30 വരെ കോട്ടാത്തല വില്ലേജിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തിരിച്ച് 1.15 ഓടെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്കു മടങ്ങും.

English summary
Rahul Gandhi visiting Flood-Hit Kerala, Visit Relief Camps, Fishermen
topbanner

More News from this section

Subscribe by Email