Tuesday May 22nd, 2018 - 10:53:pm
topbanner

ഓഖി ദുരന്തം: രാഹുല്‍ ഗാന്ധി വിഴിഞ്ഞവും പൂന്തുറയും സന്ദര്‍ശിക്കും

Anju NC
ഓഖി ദുരന്തം: രാഹുല്‍ ഗാന്ധി വിഴിഞ്ഞവും പൂന്തുറയും സന്ദര്‍ശിക്കും

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച വിഴിഞ്ഞം, പൂന്തുറ മേഖലകളിലെ ദുരിത ബാധിതരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' പ്രചാരണ ജാഥയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ കേരളത്തിലെത്തുന്നത്.

വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനു ശേഷമാകും പടയൊരുക്കം സമാപന സമ്മേളനത്തില്‍ രാഹുല്‍ പങ്കെടുക്കുക. ഡിസംബര്‍ 14നാണ് പടയൊരുക്കം സമാപന സമ്മേളനം.

നേരത്തെ ഡിസംബര്‍ ഒന്നിനായിരുന്നു പടയൊരുക്കത്തിന്റെ സമാപന സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

English summary
rahul gandhi visit vizhinjam and poonthura

More News from this section

Subscribe by Email