Wednesday July 24th, 2019 - 5:57:am
topbanner
topbanner

കേരളം തെരഞ്ഞെടുത്തത് മാതൃകാപരമായ സമൂഹമായതിനാല്‍; കേരളത്തില്‍ സ്ഥാനാര്‍ഥിയാകുന്നത് തനിക്ക് കിട്ടുന്ന ആദരമെന്ന് രാഹുല്‍ ഗാന്ധി

JB
 കേരളം തെരഞ്ഞെടുത്തത് മാതൃകാപരമായ സമൂഹമായതിനാല്‍; കേരളത്തില്‍ സ്ഥാനാര്‍ഥിയാകുന്നത് തനിക്ക് കിട്ടുന്ന ആദരമെന്ന് രാഹുല്‍ ഗാന്ധി

പത്തനാപുരം: കേരളത്തില്‍ മത്സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പത്തനാപുരത്ത് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. മത്സരിക്കാന്‍ കേരളം തെരഞ്ഞെടുത്തത് മാതൃകാപരമായ സമൂഹമായതിനാലാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സ്ഥാനാര്‍ഥിയാകുന്നത് തനിക്ക് കിട്ടുന്ന ആദരവെന്നും രാഹുല്‍ ഗാന്ധി.

ആര്‍.എസ്.എസിനെതിരെ കടുത്ത വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. ആര്‍.എസ്.എസില്‍ നിന്ന് രാജ്യം വലിയ ഭീഷണി നേരിടുന്നു. ആര്‍.എസ്.എസിന്റേതല്ലാത്ത എല്ലാ ശബ്ദങ്ങളെയും തകര്‍ക്കുന്നു. അഹിംസയിലൂടെ കോണ്‍ഗ്രസ് മറുപടി നല്‍കും. സംഘപരിവാര്‍ ആശയം മാത്രം മതിയെന്നാണ് ആര്‍ എസ് എസ് പറയുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ലക്ഷ്യം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ്. ദാരിദ്ര്യത്തിന് മുകളില്‍ മിന്നലാക്രമണം നടത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

English summary
rahul gandhi talking about kerala as candidateship
topbanner

More News from this section

Subscribe by Email