Thursday September 20th, 2018 - 11:21:am
topbanner
Breaking News

കെ.കരുണാകരന്‍ ജന്മശതാബ്ദി ആഘോഷത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കും

akhila
കെ.കരുണാകരന്‍ ജന്മശതാബ്ദി ആഘോഷത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കും

തിരുവനന്തപുരം: കെ.കരുണാകരന്‍ ജന്മശതാബ്ദി ആഘോഷത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുക്കും. ജൂലൈ ആഞ്ചിനു തൃശൂരില്‍ കെപിസിസി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം രാഹുല്‍ ഗാന്ധി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ അറിയിച്ചു.

എഐസിസി സംഘടിപ്പിച്ച ജന ആക്രോശ് റാലിയില്‍ പങ്കെടുക്കാന്‍ ഹസന്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ രാഹുല്‍ഗാന്ധിയുടെ വസതിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. അക്രമരാഷ്ട്രീയത്തിനും വര്‍ഗീയ ഫാഷിസത്തിനുമെതിരെ ജനമോചനയാത്ര നടത്തിയതിനും കെപിസിസി ഫണ്ടിലേക്കു 15 കോടി രൂപ സമാഹരിക്കുകയും ചെയ്തതിന് ഹസനെ രാഹുല്‍ അഭിനന്ദിച്ചു.

കെപിസിസി ഫണ്ടിലേക്കുള്ള വിഹിതം നല്‍കാത്ത മണ്ഡലം കമ്മിറ്റികള്‍ക്ക് ഒരാഴ്ച സമയം അനുവദിച്ചിട്ടുള്ളതായും വീഴ്ചവരുത്തുന്ന കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുമെന്നും ഹസന്‍ പറഞ്ഞു.

 

Read more topics: rahul gandhi, trivandrem
English summary
rahul gandhi coming july for paricipate programme
topbanner

More News from this section

Subscribe by Email